ദുബൈ വടകര എൻ.ആർ.ഐ ‘പ്രവാസോത്സവം 2025’ സംഘടിപ്പിച്ചു
text_fieldsദുബൈ വടകര എൻ.ആർ.ഐ കൂട്ടായ്മയുടെ 23ാം വാർഷികം ‘പ്രവാസോത്സവം 2025’ ഷാഫി
പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: നാടിന്റെ ദാരിദ്ര്യം മാറ്റിയതിനു പിന്നിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ദുബൈ വടകര എൻ.ആർ.ഐയുടെ 23ാം വാർഷിക പരിപാടി ‘പ്രവാസോത്സവം 2025’ ദുബൈ ക്രസൻറ് സ്കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടകര എൻ.ആർ.ഐ ദുബൈ പ്രസിഡന്റ് ഇക്ബാൽ ചെക്യാട് അധ്യക്ഷതവഹിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ(പാസ്പോർട്ട്) സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. പ്രവാസോത്സവ കമ്മിറ്റി ചെയർമാൻ കെ.പി. മുഹമ്മദ്, കൺവീനർ പുഷ്പജൻ, സ്ഥാപകാംഗം ഇന്ദ്ര തയ്യിൽ, രക്ഷാധികാരി അഡ്വ. സാജിദ് അബൂബക്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഷിനോജ് രാജൻ, റിജാസ് റഹ്മാൻ എന്നിവരെ ആദരിച്ചു.
സെക്രട്ടറി രമൽ നാരായണൻ സ്വാഗതവും ട്രഷറർ മുഹമ്മദ് ഏറാമല നന്ദിയും പറഞ്ഞു. കടത്തനാട് ബിസിനസ് എക്സലൻസ് അവാർഡ് ജേതാവ് ടി.എൻ അഷ്റഫ്, കടത്തനാട് വനിത ബിസിനസ് എക്സലൻസ് അവാർഡ് ജേതാവ് സറീന ഇസ്മായിൽ എന്നിവർക്ക് ഷാഫി പറമ്പിൽ ഉപഹാരം നൽകി. ഏറ്റവും മികച്ച പ്രവർത്തകനുള്ള അവാർഡ് സുഷി കുമാറിനു കൈമാറി. പരിപാടിയുടെ ഭാഗമായി കടത്തനാടിന്റെ കലാപാരമ്പര്യത്തെ വിളിച്ചുണർത്തുന്ന വടക്കൻ പാട്ട്, നാട്ടിപ്പാട്ട് എന്നിവ അവതരിപ്പിച്ചു. രാഖി രമണൻ സംവിധാനം ചെയ്ത നാടകം ‘കലയിൽ അൽപം കാര്യം’ വേദിയിൽ അരങ്ങേറി. ശ്രീനാഥ് ശിവശങ്കരൻ, നീതു ഫൈസൽ എന്നിവർ നയിച്ച ഗാനമേളയുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

