ദുബൈ നിക്ഷേപ വാരം: ഇന്ത്യ അതിഥി രാഷ്ട്രം
text_fieldsദുബൈ: നാലാമത് പ്രീമിയർ ദുബൈ നിക്ഷേപ വാരത്തിൽ (ഡി.െഎ.ഡബ്ല്യു) ഇന്ത്യയായിരിക്കും അതിഥി രാഷ്ട്രമെന്ന് ദുബൈ സാമ്പത്തിക വകുപ്പ് വ്യക്തമാക്കി. ഒക്ടോബർ ഏഴ് മുതൽ 11 വരെയാണ് ഡി.െഎ.ഡബ്ല്യു നടക്കുന്നത്. 2017ൽ മാത്രം 12.8 കോടി യു.എസ് ഡോളറിെൻറ 28 ഇന്ത്യൻ പ്രോജക്ടുകളാണ് യു.എ.ഇയിൽ തുടങ്ങിയത്. ചില്ലറ^മൊത്ത വ്യാപാരം (25 ശതമാനം), താമസ^ഭക്ഷ്യ സേവനം (14.3 ശതമാനം), സോഫ്റ്റ്വെയർ പബ്ലിഷേഴ്സ് (10.7 ശതമാനം), വിദ്യാഭ്യാസ സേവനം (7.1 ശതമാനം), അഡ്മിനിസ്ട്രേഷൻ^സപ്പോർട്ട് സർവീസ് (7.1 ശതമാനം) തുടങ്ങിയ മേഖലകളിലാണ് മുതൽമുടക്ക് നടത്തിയത്.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഡി.െഎ.ഡബ്ല്യു ദുബൈയുടെ ഭാവി വളർച്ചയിൽ ഇന്ത്യയുടെയും മറ്റു പ്രധാന വിദേശ നിക്ഷേപകരുടെയും മുഖ്യ ധർമങ്ങൾ ചർച്ച െചയ്യും. പ്രധാന മേഖലകളിൽ പരിഷ്കരണം പ്രോത്സാഹിപ്പിക്കാനുള്ള എമിറേറ്റിെൻറ പ്രയത്നങ്ങളിൽ ഇൗ നിക്ഷേപകരുടെ പ്രഭാവവും ചർച്ചയാകും. ‘ഭാവി പരിവർത്തനത്തിൽ നിക്ഷേപം നടത്തൽ’ എന്ന പ്രമേയത്തിലാണ് ഇൗ വർഷത്തെ ദുബൈ നിക്ഷേപ വാരം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
