വരും തലമുറയുടെ കരുത്തിനെ അടയാളപ്പെടുത്താൻ ശൈഖ് സുൽത്താൻ അവാർഡ്
text_fieldsദുബൈ: വളർന്നുവരുന്ന നാളെയുടെ നായികാനായകൻമാർക്ക് പ്രതിഭ തെളിയിക്കാൻ വേദിയൊരുക്കുന്ന ശൈഖ് സുൽത്താൻ അവാർഡ് സമിതി കോവിഡ് കാലത്ത് കുട്ടികളുടെയും യുവജനങ്ങളുടെയും പ്രതിഭക്ക് മാറ്റുകൂട്ടാൻ ഒരുക്കിയ ചലഞ്ച് യുവർസെൽഫ് മത്സരത്തിന് ഇൗ മാസം 18 വരെ അപേക്ഷിക്കാം. 13 മുതൽ 18 വയസു വരെ പ്രായക്കാരായ ഏതു രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇതിൽ പെങ്കടുക്കാം. കലാപ്രവർത്തനങ്ങൾ, സംഗീതം, പാചക നൈപുണ്യം എന്നിവയേതെങ്കിലും വ്യക്തമാക്കുന്ന 12 മിനിറ്റ് വീഡിയോയാണ് തയ്യാറാക്കേണ്ടത്.
പെങ്കടുക്കുന്നവരുടെ പേര്, വയസ്, മത്സരത്തിെൻറ പേര്, അവർ തിരഞ്ഞെടുത്ത മേഖല എന്നിവയും സമപ്രായക്കാരായ കുട്ടികളെ പ്രചോദിപ്പിക്കാനുതകുന്ന സന്ദേശവും വീഡിയോയിൽ ഉൾക്കൊള്ളിക്കണം. ഇവ ഇൗ മാസം 18ന് മുൻപ് info@sheikhsultanaward.ae എന്ന വിലാസത്തിൽ അയക്കണം. അവാർഡ് കമ്മിറ്റിയുടെ സമൂഹ മാധ്യമ പ്ലാറ്റ്േഫാമുകളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോ പൊതുജനങ്ങൾ വോട്ട് ചെയ്താണ് വിജയികളെ കണ്ടെത്തുക. ഒാരോ വിഭാഗത്തിലുമുള്ള വിജയികൾക്ക് മികവുറ്റ സമ്മാനങ്ങളും ലഭിക്കും. കോവിഡ് ലോക്ഡൗൺ കാലത്തും പുതുതലമുറയുടെ ആവേശവും സർഗാത്മകതയും ഒട്ടും കുറയാതെ നിലനിൽക്കുന്നു എന്നതിെൻറ അടയാളപ്പെടുത്തലാണ് മത്സരം.
അറബ് ലോകത്തിെൻറ സാംസ്കാരിക നായകനും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം, ഷാർജ കുട്ടികളുടെ വായനോത്സവം, ഷാർജ ശിശു സൗഹൃദ ദേശം തുടങ്ങിയവയുടെയെല്ലാം ചാലകശക്തിയുമായ ഷാർജ ഭരണാധികാരി ശൈഖ് ഡോ.സുൽത്താൻ മുഹമ്മദ് അൽ ഖാസിമി 2019ൽ ആരംഭിച്ച അവാർഡ് കൗമാരക്കാരുടെയും യുവജനങ്ങളുടെയും മാനസികവും ധൈഷണികവുമായ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. വിദ്യാർഥി-യുവജനങ്ങളിൽ മറഞ്ഞുകിടക്കുന്ന എല്ലാ കഴിവുകളും പൂർണമായി പ്രകടമാക്കുവാനും കൂടുതൽ മികവിലേക്ക് കുതിക്കാനും കരുത്തുപകരുന്ന വേദിയാണിതെന്ന് പ്രോജക്ട് കോ ഒാർഡിനേറ്റർ ഹംദാ ബിൻ അൽ ശൈഖ് ഗൾഫ് മാധ്യമത്തോടു പറഞ്ഞു. ഇന്നത്തെ ചെറു പ്രതിഭകൾ നാളെയുടെ ഭാവിയാണെന്നും അവരുടെ സന്നദ്ധ പ്രവർത്തനം മുതൽ കലാ സംഗീത വാസനയും സാഹസിക അഭിരുചികളും വരെ വ്യക്തിത്വ വികസനത്തിന് വഴിയൊരുക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ശൈഖ് സുൽത്താൻ മുഖ്യ അവാർഡിന് നവംബർ വരെയാണ് സമയം. 13-18 പ്രായക്കാർക്ക് വൈവിധ്യമാർന്ന മേഖലകളിൽ നിന്ന് അവർക്ക് ഇഷ്ടമുള്ള രംഗം തിരഞ്ഞെടുത്ത് അവാർഡിന് അപേക്ഷിക്കാം. വോളണ്ടൻറിയിങ്, അഡ്വെഞ്ച്വർ, സ്കിൽസ്, ഫിസിക്കൽ ആക്ടിവിറ്റി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകൾ നൽകും. ആശയ വിനിമയം, സഹകരണം, വിമർശന ബുദ്ധി, ക്രിയാത്മകത എന്നിവയിലെല്ലാം മുന്നേറാൻ അവാർഡിലെ പങ്കാളിത്തം സഹായകമാകുമെന്ന് അവാർഡ് കമ്മിറ്റി കരുതുന്നു.
പല കഴിവുകളും നിരന്തര പരിശ്രമങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും സ്വായത്വമാക്കുന്നവയാണ്. പലഘട്ടങ്ങളിൽ വന്നു ചേരാൻ സാധ്യതയുള്ള പ്രതിബന്ധങ്ങൾ തിരിച്ചറിയാനും അവയെ മറികടക്കാനുമുള്ള പ്രായോഗിക വഴികൾ കുട്ടികൾ പഠിക്കുന്നു. കുട്ടികളെയും യുവജനങ്ങളെയും കൂടുതൽ ശാക്തീകരിക്കാനും ജീവിതത്തിെൻറ എല്ലാ മേഖലകളിലും വിജയികളാവാൻ പ്രാപ്തരാക്കുവാനുമാണ് ശൈഖ് സുൽത്താൻ അവാർഡ് ലക്ഷ്യമിടുന്നത്. ഇതു പോലുള്ള തയ്യാറെടുപ്പുകൾ മികച്ച പൗരൻമാരും നായകരുമായി കുട്ടികൾ വളർന്നു വരുന്നതിന് സഹായകമാകുമെന്ന് ഹംദാ ബിൻ അൽ ശൈഖ് പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
