
ദുബൈ മ്യൂസിയം ഓഫ് ഫ്യൂചർ
ദുബൈ മ്യൂസിയം ഓഫ് ഫ്യൂചർ തുറക്കുന്നു; 22-02-22ന്
text_fieldsദുബൈ: അൽഭുതപ്പെടുത്തുന്ന അംബരചുംബികളും ശിൽപ ഭംഗിയാർന്ന നിർമിതികളാലും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ദുബൈയുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. നിർമാണം പൂർത്തിയാകുന്ന എമിറേറ്റിലെ സുപ്രധാന ലാൻഡ്മാർക്കായ 'മ്യൂസിയം ഓഫ് ഫ്യൂചറാ'ണ് പുതുതായി ലോകത്തിന് തുറന്നുകൊടുക്കുന്ന നിർമിതി.
ഫെബ്രുവരി 22നാണ് യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന് അടുത്തായി സ്ഥിതി ചെയ്യുന്ന മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്നു വിശേഷിപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ തുറക്കുന്ന വിവരം പുറത്തുവിട്ടത്. 2022 യു.എ.ഇയെ സംബന്ധിച്ച് സുപ്രധാനമായ ഒരു വർഷമായിരിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
എക്സിബിഷൻ, ഇമ്മേഴ്‌സീവ് തിയേറ്റർ, തീം ആകർഷണം എന്നീ ഘടകങ്ങൾ സംയോജിപ്പിച്ച സംവിധാനമായിരിക്കും കെട്ടിടമെന്ന് ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ശൈഖ് സായിദ് റോഡിലൂടെയും മെട്രോ വഴിയും സഞ്ചരിക്കുന്നവരുടെ കണ്ണിലുടക്കുന്ന കെട്ടിടത്തിന്‍റെ പുറംഭാഗം കലിഗ്രാഫി ചിത്രങ്ങളാലാണ് അലങ്കരിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈയുടെ ഭാവിയെ കുറിച്ച് രചിച്ച കവിതയാണ് കലിഗ്രഫിയുടെ ഉള്ളടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
