അമേരിക്കൻ െഎഡിയ സമ്മേളനം: ദുബൈ നഗരസഭക്ക് ഏഴ് അവാർഡുകൾ
text_fieldsദുബൈ: ഇൗ വർഷത്തെ അമേരിക്കൻ െഎഡിയ സമ്മേളനത്തിൽ ദുബൈ നഗരസഭ നേടിയത് ഏഴ് അവാർഡുകൾ. ആശുപത്രി മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള സംയോജിത സംവിധാനം ഏറ്റവും മികച്ച ആശയത്തിനുളള ബഹുമതിക്ക് അർഹമായി. ഇതോടെ 2018ൽ നടക്കുന്ന ലോക ആശയ സമ്മേളനത്തിൽ പെങ്കടുക്കാനുള്ള യോഗ്യതയും ലഭിച്ചു. ഹരിത ആശയങ്ങൾക്കുള്ള വിഭാഗത്തിൽ ഗോൾഡൻ അവാർഡും ഇത് നേടി. ആശയവിനിമയ വിഭാഗത്തിൽ ആരോഗ്യ സുരക്ഷാ വിഭാഗം വെങ്കലം നേടി.
ഇതിന് പുറമെ ദുബൈ സെൻട്രൽ ലബോറട്ടറി മൂന്നും മാലിന്യ നിർമാർജന വകുപ്പ് ഒന്നും പുരസ്ക്കാരങ്ങൾ സ്വന്തമാക്കി. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ ദുബൈ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത അഭിനന്ദിച്ചു. കമ്യൂണിക്കേഷൻ ആൻറ് കമ്മ്യൂണിറ്റി അഫയേഴ്സ് അിസ്റ്റൻറ് ഡയറക്ടർ ജനറൽ മുഹമ്മദ് മുബാറക് അൽ മുത്തൈവി പുരസ്ക്കാരങ്ങൾ ഹുസൈൻ നാസർ ലൂത്തക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
