ഷോർട്ട് ഫിലിമെടുക്കാൻ ദുബൈ മുനിസിപ്പാലിറ്റി വിളിക്കുന്നു
text_fieldsദുബൈ: നിങ്ങൾ ഷോർട്ട് ഫിലിമിൽ തൽപരരാണോ. എങ്കിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ ഷോർട്ട് ഫിലിം മത്സരത്തിേലക്ക് എൻട്രികൾ അയച്ചോളൂ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ദുബൈ മുനിസിപ്പാലിറ്റി ഷോർട്ട് ഫിലിമുകൾ ക്ഷണിച്ചിരിക്കുന്നത്. ഒരു മിനിറ്റാണ് ഷോർട്ട് ഫിലിമിെൻറ പരമാവധി സമയം. വിഷയം 'പരിസ്ഥിതിക്കായി ഒരു മിനിറ്റ്'.
പ്രകൃതിസംരക്ഷണത്തിെൻറ പ്രാധാന്യം 60 സെക്കൻഡിനുള്ളിൽ ജനമനസ്സുകളിലേക്കെത്തിക്കാൻ കഴിയണം. ജൂൺ ആറിന് നടക്കുന്ന വിർച്വൽ ഷോർട്ട് ഫിലിം എക്സിബിഷനിൽ ഇത് പ്രദർശിപ്പിക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന നിരവധി പരിപാടികളിൽ ഒന്നാണിത്.
എങ്ങനെ പങ്കെടുക്കാം
60 സെക്കൻഡിൽ താഴെ ദൈർഘ്യമുള്ള വിഡിയോ envas@dm.gov.ae എന്ന ഇ- മെയിലിലേക്ക് ജൂൺ ഒന്നിന് മുമ്പ് അയക്കണം. മൊബൈൽ ഉൾപ്പെടെയുള്ള സ്മാർട് ഡിവൈസ് കാമറകളും ഉപയോഗിക്കാം. MP4 ഫോർമാറ്റിലാണ് വിഡിയോ അയക്കേണ്ടത്. അയക്കുന്ന വിഡിയോകൾ മുനിസിപ്പാലിറ്റിയുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ പ്രദർശിപ്പിക്കുന്നതിനും മാർക്കറ്റിങ് കാമ്പയിനുകൾക്ക് ഉപയോഗിക്കുന്നതിനുമുള്ള അവകാശം മുനിസിപ്പാലിറ്റിക്ക് ഉണ്ടായിരിക്കും. ദൃശ്യങ്ങളിലും ശബ്ദത്തിലും സാങ്കേതിക പ്രശ്നമുണ്ടാവരുത്. പരിസ്ഥിതിയുടെ പ്രാധാന്യവും സംരക്ഷണവും ഉയർത്തിക്കാണിക്കുന്നതാവണം വിഡിയോ. പരിസ്ഥിതി സംരക്ഷിക്കാനുള്ള വഴി, സമൂഹത്തിന് അവബോധ സന്ദേശം എന്നിവക്ക് പ്രാധാന്യം നൽകുന്നതാവണം വിഡിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

