Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരുന്നു വൻതിരക്ക്; മെട്രോ പുലർച്ചെ രണ്ടുവരെ ഓടും

text_fields
bookmark_border
വിമാനത്താവളത്തിൽനിന്ന് റാശിദിയയിലേക്ക് സൗജന്യ യാത്ര
വരുന്നു വൻതിരക്ക്; മെട്രോ പുലർച്ചെ രണ്ടുവരെ ഓടും
cancel

ദുബൈ: അവധിക്കാലം കഴിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ വർധിക്കുന്നതിനാൽ കൂടുതൽ സമയം സർവിസ് പ്രഖ്യാപിച്ച് ദുബൈ മെട്രോ. ഇന്നും നാളെയും പുലർച്ചെ രണ്ടുമണി വരെ മെട്രോ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. രണ്ടു മണിക്കൂറാണ് സമയം ദീർഘിപ്പിച്ചത്. ഈ സമയങ്ങളിൽ ദുബൈ എയർപോർട്ട് ടെർമിനൽ മൂന്നിൽനിന്ന് സെന്‍റർ പോയന്‍റ് മെട്രോ സ്റ്റേഷനിലേക്ക് (റാശിദിയ) സൗജന്യമായി യാത്രചെയ്യാം.

അവധി കഴിഞ്ഞ് പ്രവാസികളും വിനോദസഞ്ചാരത്തിന് പോയവരും തിരികെ എത്തുന്ന സമയമാണിത്. 29നാണ് സ്കൂളുകൾ തുറക്കുന്നത്. ഇത് മുൻകൂട്ടിക്കണ്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. മറ്റു രാജ്യങ്ങൾ വഴിയാണെങ്കിലും ഈ ദിവസങ്ങളിൽ പ്രവാസികൾ യു.എ.ഇയിൽ എത്തുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Metro will run services till 2 am today and tomorrow
Next Story