ദുബൈ മെട്രോ സ്റ്റേഷൻ വൃത്തിയാക്കാൻ ഇനി ‘യന്തിരൻ’
text_fieldsദുബൈ: ദുബെ മെട്രോയുടെ സ്റ്റേഷനുകൾ ഇനി വൃത്തിയാക്കുന്നത് യന്ത്രമനുഷ്യനായിരിക് കും. നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപടിയെന്ന് ആർ.ടി.എ. അറി യിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്താദ്യമാ യാണ് റോബോട്ടിനെ ശുചീകരണ ജോലിക്ക് നിയോഗിക്കുന്നതെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ റെയിൽ മെയിൻറനൻസ് വിഭാഗം ഡയറക്ടർ മുഹമ്മദ് ഹസൻ അൽ അമിറി പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.
അന്താരാഷ്ട്ര നിലവാരത്തിലാണ് റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്. വെള്ളം കുറഞ്ഞ അളവിൽ ഉപയോഗിച്ച് വൃത്തിയാക്കാൻ ഇതിന് കഴിവുണ്ട്. മാത്രമല്ല, വൃത്തിയാക്കുന്നയിടങ്ങൾ അണു വിമുക്തമാക്കാനും ശേഷിയുണ്ട്.
മനുഷ്യെൻറ ഇടപെടൽ തീരെയില്ലാതെ വിവിധതരത്തിൽ ശുചീകരണം നടത്താനും കഴിവുണ്ട്. പ്രോഗ്രാം ചെയ്യുക, വെള്ളം നിറക്കുക തുടങ്ങിയ േജാലികൾക്ക് മാത്രമെ മനുഷ്യ സഹായം ആവശ്യമുള്ളൂ.
സങ്കീർണ്ണ രൂപത്തിലുള്ള പ്രതലങ്ങൾ ശുചീകരിക്കാനും ഇതിന് കഴിയും. 360 ഡിഗ്രിയിലുള്ള തടസങ്ങളും മറ്റും തിരിച്ചറിയാനും കൂട്ടിയിടി ഒഴിവാക്കാനും ചുറ്റിലും സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. 90 ലിറ്റർ െവള്ളമാണ് ഇതിൽ ഒരു സമയം നിറക്കാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
