Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ മെ​ട്രോ കൂടുതൽ...

ദു​ബൈ മെ​ട്രോ കൂടുതൽ മികവിലേക്ക്

text_fields
bookmark_border
Dubai Metro
cancel
camera_alt

ദു​ബൈ മെ​ട്രോ

ദു​ബൈ: ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ ദു​ബൈ മെ​ട്രോ സേ​വ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​​തോ​റി​റ്റി (ആ​ർ.​ടി.​എ). ദു​ബൈ മെ​ട്രോ​യു​ടെ​യും ട്രാ​മി​ന്‍റെ​യും ഓ​പ​റേ​റ്റ​റാ​യ കി​യോ​ലി​സ്-​എം.​എ​ച്ച്.​ഐ ക​മ്പ​നി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മൂ​ന്നു​ പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്.

സ​ങ്കീ​ർ​ണ​മാ​യ ത​ക​രാ​റു​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നും ത​ത്സ​മ​യം വി​ദൂ​ര​ത്തു​ള്ള വി​ദ​ഗ്​​ധ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ഓ​ഗ്​​മെ​ന്‍റ​ഡ്​ റി​യാ​ലി​റ്റി ആ​പ്ലി​ക്കേ​ഷ​നാ​യ 'സൈ​റ്റ്​​കാ​ൾ'​ആ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ലെ സ​മ​യ​ന​ഷ്ടം കു​റ​ക്കു​ന്ന സു​പ്ര​ധാ​ന സം​വി​ധാ​ന​മാ​ണി​ത്. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ര​ണ്ടാ​മ​ത്തേ​ത്. നെ​റ്റ്‌​വ​ർ​ക്കി​ലെ പി​ഴ​വു​ക​ളും വൈ​ക​ല്യ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്ത്​ റെ​ക്കോ​ഡ്​ ചെ​യ്യു​ന്ന സം​വി​ധാ​നം വ​ഴി ത​ക​രാ​റു​ക​ൾ എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​നാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​ർ.​ടി.​എ​യു​ടെ റെ​യി​ൽ ഏ​ജ​ൻ​സി മെ​യി​ന്‍റ​ന​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ അ​മീ​രി പ​റ​ഞ്ഞു.

തെ​റ്റാ​യ അ​ലാ​റം മു​ഴ​ങ്ങു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന സ​മ​യ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​നാ​ണ്​ മ​റ്റൊ​രു സം​വി​ധാ​നം. യാ​ത്ര​ക്കാ​ർ അ​റി​യാ​തെ​യോ മ​റ്റോ ​മെ​ട്രോ ഡോ​റി​ൽ തൊ​ടു​ന്ന​തു​മൂ​ലം അ​ലാ​റം മു​ഴ​ങ്ങു​ക​യും യാ​ത്ര വൈ​കു​ക​യും ചെ​യ്യു​ന്ന​ത്​ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഈ ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. ഇ​ത്​ പ​രി​ഹ​രി​ക്കാ​നാ​ണ്​ പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്.

ന​വീ​ക​ര​ണ​ത്തി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പു​തി​യ​തും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ രീ​തി​ക​ൾ വി​ക​സി​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ൽ അ​മീ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​കോ​ത്ത​ര​മാ​യ മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ന്​ ക​മ്പ​നി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ കി​യോ​ലി​സ്-​എം.​എ​ച്ച്.​ഐ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ വാ​ല​സ് വെ​ത​റി​നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Metro
News Summary - Dubai Metro to more excellence
Next Story