Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെട്രോ, ട്രാം  സമയം...

മെട്രോ, ട്രാം  സമയം മാറുന്നു

text_fields
bookmark_border
മെട്രോ, ട്രാം  സമയം മാറുന്നു
cancel
​ദുബൈ: മെട്രോ, ട്രാം സർവീസുകളുടെ സമയത്തിൽ മാറ്റം വരുന്നു. പൊതുഗതാഗത ദിനമായ നവംബർ ഒന്ന്​ മുതൽ ഇത്​ നടപ്പാകുമെന്ന്​ ദുബൈ റോഡ്​സ്​ ആൻറ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി അറിയിച്ചു. നിലവിൽ അഞ്ചരക്കാണ്​ ആരംഭിക്കുന്ന റെഡ്​ ലൈൻ മെട്രോ സർവീസുകൾ അന്ന്​ മുതൽ പുലർച്ചെ അഞ്ചിന്​ തുടങ്ങും. 
രാവിലെ 5.50 ന്​ തുടങ്ങിയിരുന്ന ഗ്രീൻ ലൈൻ 5.30 മുതൽ ഒാട്ടം തുടങ്ങും. രാവിലെ 6.30 ന്​ തുടങ്ങിയിരുന്ന ട്രാം സർവീസുകൾ ഇനി ആറ്​ മുതൽ ഒാട്ടം ആരംഭിക്കും. സേവനം മെച്ചപ്പെടുത്തുന്നതി​​െൻറ ഭാഗമായാണ്​ ഇൗ തീരുമാനമെന്ന്​ ആർ.ടി.എ. റെയിൽ ഏജൻസിയുടെ ഒാപറേഷൻ ഡയറക്​ടർ മുഹമ്മദ്​ യൂസഫ്​ അൽ മുത്തറബ്​ പറഞ്ഞു. ഇതോടൊപ്പം ആറ്​ സ്​റ്റേഷനുകളിൽ നിന്ന്​ ഒരേ സമയം എക്​സ്​പ്രസ്​ മെട്രോ സർവീസുകളും തുടങ്ങും. റാശിദിയ, റിഗ്ഗ, എമിറേറ്റസ്​ ടവർ, ഫസ്​റ്റ്​ ഗൾഫ്​ ബാങ്ക്​, ജുമെറിയ ലേക്ക്​ ടവർ, യു.എ.ഇ എക്​സ്​ചേഞ്ച്​ എന്നീ സ്​റ്റേഷനുകളാണ്​ ഇതിന്​ തെരഞ്ഞെടുത്തിരിക്കുന്നത്​. ഏറ്റവും തിരക്കുള്ള മെട്രോ സ്​റ്റേഷനുകളാണിവ. ആദ്യ സർവീസുകളിലെ തിരക്ക്​ കുയാൻ ഇത്​ ഇടയാക്കുമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.  ശനിയാ​ഴ്​ച മുതൽ മുതൽ ബുധനാഴ്​ച വരെ റെഡ്​, ഗ്രീൻ ലൈനുകൾ രാത്രി 12വരെയും ട്രാമുകൾ ഒരു മണി വരെയും ഒാടും. വ്യാഴാഴ്​ചകളിൽ മെട്രോ രാത്രി ഒരു മണിവരെ പ്രവർത്തിക്കും. വെള്ളിയാഴ്​ച രാവിലെ 10 മുതൽ ഒന്ന്​ വരെയാണ്​ സേവനം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam News
News Summary - Dubai Metro time changed - uae gulf news
Next Story