പയ്യക്കി ചരിത്രം ഉത്തരദേശത്തിന്റെ മുന്നേറ്റത്തിന്റേത് -എ.കെ.എം. അഷ്റഫ്
text_fieldsപയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ദുബൈ മീറ്റപ് പരിപാടിയിൽ എ.കെ.എം. അഷ്റഫ് എം.എൽ.എ സംസാരിക്കുന്നു
ദുബൈ: പയ്യക്കി പള്ളി ദർസ് കേന്ദ്രീകരിച്ചു തുടക്കംകുറിച്ച ഒരു നൂറ്റാണ്ട് പൂർത്തിയാവുന്ന ഇസ്ലാമിക ചരിത്രം ഉത്തരദേശത്തിന്റെ സാംസ്കാരിക വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രമായി രേഖപ്പെട്ടുകഴിഞ്ഞെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ദുബൈ മീറ്റപ് പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മഹമൂദ് ഹാജി പൈവളികെ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹകീം തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. അഷ്കർ അലി തങ്ങൾ, അബ്ദുൽ മജീദ് ദാരിമി, ഹാറൂൻ അൽ അഹ്സനി, അസീസ് മരിക്കെ, സ്വാലിഹ് ഹാജി കളായി, അൻസാർ ഹാജി പൈവളികെ, യൂസഫ് ബരെഹിത്ളു, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുൽ ഖാദർ അസ്അദി, സിദ്ദീഖ് ഫൈസി ഇർഫാനി, ഷാഫി ഹാജി പൈവളികെ, മൊയ്ദീൻ ബാവ മഞ്ചേശ്വരം, സലാം കന്യപ്പാടി, അഫ്സൽ മെട്ടമ്മൽ, അശ്രഫ് പാവൂർ, സലാം ചേവാർ, അബ്ദുല്ല മമ്മു ഹാജി പൈവളികെ, അബ്ദുൽ റഹ്മാൻ ഹാജി കമ്പളം, അഷ്റഫ് ബായാർ, ഇബ്രാഹിം ബേരികെ, ഫർഷീദ് ഉളുവാർ, യാസർ അറാഫത്ത് അൻസാരി, ശുകൂർ അൻസാരി, ഹമീദ് മുസ്ലിയാർ നീർക്കജെ, കെ.കെ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. അസീസ് ബള്ളൂർ സ്വാഗതവും അലി സാഗ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

