Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷിഹാബ്​ അബ്​ദുൽ...

ഷിഹാബ്​ അബ്​ദുൽ കരീമിന്​ ദുബൈ മാസ്റ്റർ വിഷൻ പുരസ്കാരം

text_fields
bookmark_border
shihab ta
cancel

ദുബൈ: മാസ്റ്റർ വിഷൻ ഇന്‍റർനാഷനലിന്‍റെ ആറാമത്​ എക്സലൻസ്​ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രവാസി മാധ്യമ വിഭാഗത്തിൽ ‘ഗൾഫ്​ മാധ്യമം’ സീനിയർ കറസ്​പോണ്ടന്‍റ്​ ഷിഹാബ്​ അബ്​ദുൽ കരീമിനെ മികച്ച ലേഖകനായി തെരഞ്ഞെടുത്തു. ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്​ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്​, ബി.ജെ.പി മുൻ പ്രസിഡന്‍റ്​ സി.കെ. പത്​മനാഭൻ, എലൈറ്റ് ഗ്രൂപ്പ്​ എം.ഡി ആർ. ഹരികുമാർ എന്നിവർ ചേർന്ന്​ പുരസ്കാരം പ്രഖ്യാപിച്ചു.

മാധ്യമ, സിനിമ, സാംസ്കാരിക, ജീവകാരുണ്യ, ബിസിനസ്​ മേഖലയിൽ നിന്നാണ്​ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്​. മാധ്യമ വിഭാഗത്തിൽ എം.വി. നികേഷ്​ കുമാർ (റിപ്പോർട്ടർ), വേണു ബാലകൃഷ്ണൻ (24 ന്യൂസ്​), അനൂപ്​ കീച്ചേരി (റേഡിയോ ഏഷ്യ), അരുൺ പാറാട്ട് (24 ന്യുസ്​)​, ആർ.പി. കൃഷ്ണ പ്രസാദ് (ഏഷ്യാനെറ്റ്​ ന്യൂസ്​)​, ലിസ്​ മാത്യു (ഇന്ത്യൻ എക്സ്​പ്രസ്​), മാതു സജി (മാതൃഭൂമി ന്യൂസ്​), ബിഞ്ജു എസ്​. പണിക്കർ (മനോരമ ന്യൂസ്​), മനോഹര വർമ, ആർ.ജെ നിമ്മി (ഹിറ്റ്​ എഫ്​.എം) എന്നിവരും പുരസ്കാരങ്ങൾ നേടി. സിനിമ, സംഗീത മേഖലയിൽ ജോജു ജോർജ്​, ഷറഫുദ്ദീൻ, സിദ്ധാർഥ്​ ഭരതൻ, നിമിഷ സജയൻ, അജയ്​ കുമാർ, എം.കെ. സോമൻ, വിജയ്​ ​യേശുദാസ്​, അമൃത സുരേഷ്​, ആയിഷ അബ്​ദുൽ ബാസിത്​, ഷൺമുഖപ്രിയ, താജുദ്ദീൻ വടകര, മെറിൽ ആൻ മാത്യു എന്നിവരാണ്​ പുരസ്കാര ജേതാക്കൾ.

സാമൂഹിക പ്രവർത്തകരായ ദയ ഭായ്​, അഷ്​റഫ്​ താമരശേരി, പി.ആർ. റെനീഷ്​, ഉമ പ്രേമൻ, ആയിഷ ഖാൻ, ഹൈദ്രോസ്​ തങ്ങൾ എന്നിവരെയും പുരസ്കാരത്തിന്​ തെരഞ്ഞെടുത്തു. സാമൂഹിക, മാധ്യമ, ബിസിനസ്​ മേഖലയിലുള്ളവർക്കും പുരസ്കാരമുണ്ട്​. പ്രമുഖ ടി.വി മീഡിയ പ്രൊഡക്ഷൻ, ഈവന്‍റ്​ മാനേജ്​മെന്‍റ്​ കമ്പനിയായ മാസ്റ്റർ വിഷന്‍റെ പുരസ്കാര ദാന ചടങ്ങ്​ ഞായറാഴ്​ച വൈകുന്നേരം 4.30ന്​ ദുബൈ അൽ നാസർ ലെഷർലാൻഡിൽ നടക്കും. വാർത്തസമ്മേളനത്തിൽ മാസ്റ്റർ വിഷൻ എം.ഡി മുഹമ്മദ്​ റഫീഖ്​, ദുബൈ പൊലീസിലെ അസ്മ മഷൂഖ്​ അലി എന്നിവരും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Master Vision Award
News Summary - Dubai Master Vision Award for Shihab Abdul Kareem
Next Story