Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മറീന മെട്രോ...

ദുബൈ മറീന മെട്രോ സ്​റ്റേഷൻ ഇനി 'ശോഭ റിയാൽറ്റി'

text_fields
bookmark_border
ദുബൈ മറീന മെട്രോ സ്​റ്റേഷൻ ഇനി ശോഭ റിയാൽറ്റി
cancel
camera_alt

പേര്​ മാറ്റിയ മറീന മെട്രോ സ്​റ്റേഷൻ 

ദുബൈ: മറീന മെട്രോ സ്​റ്റേഷൻ​ ഇനി ശോഭ റിയാൽറ്റി മെട്രോ സ്​റ്റേഷൻ എന്നറിയപ്പെടുമെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

കഴിഞ്ഞ ആഴ്​ച റാശിദിയ്യ, ജാഫിലിയ്യ സ്​റ്റേഷനുകൾക്ക്​ യഥാക്രമം സെൻറർ പോയൻറ്​, മാക്​സ്​ ഫാഷൻ എന്നിങ്ങനെ പുതിയ പേരുകൾ നൽകിയിരുന്നു. ആർ.ടി.എയും സ്വകാര്യ ഡെവലപർ കമ്പനിയായ ശോഭ റിയാൽറ്റി തമ്മിലുണ്ടാക്കിയ കരാറി​െൻറ അടിസ്ഥാനത്തിലാണ് മെട്രോ സ്​റ്റേഷ​െൻറ പേര് മാറ്റുന്നത്.

സർക്കാർ-സ്വകാര്യ പങ്കാളിത്തത്തി​െൻറ മികച്ച മാതൃകയാണ്​ പേരുമാറ്റുന്ന കരാറെന്ന് ആർ.ടി.എ വാണിജ്യ-നിക്ഷേപ വിഭാഗം ഡയറക്​ടർ ഇബ്രാഹീം അൽ ഹദ്ദാദ്​ പറഞ്ഞു. സ്വകാര്യസ്ഥാപന ബ്രാൻഡുകൾ കൂടുതൽ ജനങ്ങളിലെത്തിക്കാൻ മെട്രോ സ്​റ്റേഷൻ പേരുമാറ്റത്തിലൂടെ അവസരം ലഭിക്കും.

സ്​റ്റേഷ​െൻറ പേര്​ ഔട്ട്‌ഡോർ ചിഹ്നങ്ങളിലും പൊതുഗതാഗത ശൃംഖലയുടെ സ്​മാർട്ട്, ഇലക്ട്രോണിക് സംവിധാനങ്ങളിലും മെട്രോയിലെ ഓഡിയോയിൽ ഉൾപ്പെടെ മാറും​. ഈ കാലയളവിൽ യാത്രക്കാർക്ക്​ എന്തെങ്കിലും സംശയങ്ങളോ മറ്റോ ഉണ്ടെങ്കിൽ ആർ.ടി.എയുമായി ബന്ധപ്പെടാമെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiDubai Marina Metro StationShobha Realty
News Summary - Dubai Marina Metro Station now 'Shobha Realty'
Next Story