ദുബൈ മറീന മാളിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു
text_fieldsദുബൈ: ദുബൈ മറീന മാൾ ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ പെയ്ഡ് പാർക്കിങ് നടപടികൾ തുടങ്ങിയിട്ടുണ്ടെങ്കിലും ജൂലൈ 21 വരെ പണം നൽകേണ്ടതില്ല. ജൂലൈ 21 മുതൽ ആദ്യ മൂന്ന് മണിക്കൂറിലെ സൗജന്യ പാർക്കിങ്ങിന് ശേഷമുള്ള ഒാരോ മണിക്കൂറിനും 20 ദിർഹം വീതം ഫീസ് നൽകണം.
ദുബൈയിലെ മറ്റു ചില മാളുകളിലും പാർക്കിങ് ഫീസ് നിലവിലുണ്ട്. എമിറേറ്റ്സ് മാളിൽ ആദ്യ നാല് മണിക്കൂറിന് ശേഷം പാർക്കിങ് ഫീസ് നൽകണം.
മറീന മാളിലെ പാർക്കിങ് ഫീസ് ഞായർ മുതൽ തിങ്കൾ വരെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയായിരിക്കുമെന്നും വാരാന്ത്യ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും സൗജന്യ പാർക്കിങ് ആയിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
