Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ മ​റീ​ന​യി​ൽ...

ദു​ബൈ മ​റീ​ന​യി​ൽ ഉ​ല്ല​സി​ക്കാ​ൻ ജെ​റ്റ് കാ​റു​ക​ൾ

text_fields
bookmark_border
ദു​ബൈ മ​റീ​ന​യി​ൽ ഉ​ല്ല​സി​ക്കാ​ൻ ജെ​റ്റ് കാ​റു​ക​ൾ
cancel

ദു​ബൈ: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​സ്വ​ദി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​ന്​ ആ​ക​ർ​ഷ​ണീ​യ​ത​ക​ൾ ദു​ബൈ ന​ഗ​ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്​ ന​ഗ​ര​ത്തി​ലെ ക​ട​ൽ ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്കാ​യി ദു​ബൈ മ​റീ​ന​യി​ൽ ഉ​ല്ല​സി​ക്കാ​ൻ ജെ​റ്റ് കാ​റു​ക​ൾ കൂ​ടി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ പു​റ​ത്തു​വി​ട്ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

‘വാ​ട്ട​ർ ലി​ങ്ക്​’ എ​ന്ന ക​മ്പ​നി​യാ​ണ് ഏ​ഴു ത​രം ജെ​റ്റ് കാ​റു​ക​ൾ നീ​റ്റി​ലി​റ​ക്കി​യ​ത്. 15 മി​നി​റ്റ് മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ വ​രെ ജെ​റ്റ് കാ​റു​ക​ൾ വാ​ട​ക​ക്ക് ല​ഭി​ക്കും. ക​ട​ലി​ൽ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നും മി​ക​ച്ച ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ഉ​പ​ക​രി​ക്കു​ന്ന​താ​ണി​ത്.

അ​ത്യാ​ഡം​ബ​ര വി​നോ​ദ ഉ​പാ​ധി​യെ​ന്ന എ​ന്ന നി​ല​യി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കൂ​ടു​ത​ലാ​ണ്. 15 മി​നി​റ്റി​ന്​ 270 യു.​എ​സ്​ ഡോ​ള​റാ​ണ്​ നി​ര​ക്ക്. 30 മി​നി​റ്റ്, ഒ​രു മ​ണി​ക്കൂ​ർ പാ​ക്കേ​ജു​ക​ളു​മു​ണ്ട്. ഐ​ൻ ദു​ബൈ അ​ട​ക്കം ദു​ബൈ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​ഴ്ച​ക​ൾ ക​ണ്ടു​കൊ​ണ്ട്​ ക​ട​ലി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ്​ ദു​ബൈ മ​റീ​ന​യി​ലെ ജെ​റ്റ്​ കാ​റു​ക​ൾ ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiMarina beachJet cars
News Summary - Dubai Marina beach- Jet cars
Next Story