Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മാരത്തൺ: ദുബൈ...

ദുബൈ മാരത്തൺ: ദുബൈ പൊലീസിന് രണ്ട് ലോക റെക്കോഡ്

text_fields
bookmark_border
ദുബൈ മാരത്തൺ: ദുബൈ പൊലീസിന് രണ്ട് ലോക റെക്കോഡ്
cancel
camera_alt

ദുബൈ മാരത്തണിൽ ​ഗിന്നസ്​ റെക്കോഡ്​ നേട്ടം സ്വന്തമാക്കിയ ദുബൈ പൊലീസ്​ ടീം

ദുബൈ: ദുബൈ മാരത്തൺ 2026ൽ മികച്ച നേട്ടവുമായി രണ്ട് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ദുബൈ പൊലീസ്. കോച്ച് സഈദ് ബിലാൽ ആണ് ആദ്യ റെക്കോഡ് സ്വന്തമാക്കിയത്. തൈക്കോണ്ടോ യൂനിഫോം ധരിച്ച് 48.6 മിനിറ്റ് കൊണ്ട് 10 കിലോമീറ്റർ ഓടിയാണ് ഈ വിഭാഗത്തിൽ പുതിയ റെക്കോഡ് ഇദ്ദേഹം സ്വന്തം പേരിലാക്കിയത്. ലഫ്റ്റനന്‍റ് ഹസൻ ബിലാൽ, ഫസ്റ്റ് സാർജന്‍റ് ആരിഫ് അബ്ദുൽ റസാഖ്, ഫസ്റ്റ് കോർപോറൽ നാബിൽ അൽ ശാമി, ഫസ്റ്റ് കോർപോറൽ മുഹമ്മദ് ഷരിഫ് എന്നിവരടങ്ങുന്ന സംഘത്തിനാണ് രണ്ടാമത്തെ റെക്കോഡ്. 70 കിലോ ഭാരമുള്ള രോഗിയെ കിടത്തിയ സ്ട്രച്ചറുമായി 56.50 മിനിറ്റു കൊണ്ട് 10 കിലോമീറ്റർ ഓടിയാണ് സംഘം പുതിയ ഗിന്നസ് റെക്കോഡിട്ടത്. ശാരീരികക്ഷമത ഏറെ ആവശ്യമുള്ള സാഹചര്യങ്ങളിൽ സഹിഷ്രുത, സഹകരണം, കാര്യക്ഷമത എന്നിവ ഉയർത്തിക്കാണിക്കുന്ന പ്രകടനമാണ് ഇരു കൂട്ടരും കാഴ്ചവെച്ചതെന്ന് ദുബൈ പൊലീസ് അറിയിച്ചു.

ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ട്രെയ്നിങ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഡോ. ജാസിം മുഹമ്മദ് ഹസൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai marathondubai policeUAE News
News Summary - Dubai Marathon: Dubai Police set two world records
Next Story