ദുബൈ മാളില്‍ ഹിജ്റി ഒമ്പത് പ്രദര്‍ശനം
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബൈ മാളില്‍ ഹിജ്റ ഒമ്പത് എന്ന പേരില്‍ റമദാന് പ്രദര്‍ശനത്തിന് തുടക്കമായി. മാളിലെ ഒമ്പത് കേന്ദ്രങ്ങളില്‍ റമദാന് മുഴുവന്‍ പരിപാടികള്‍ നീണ്ടു നില്ക്കും. ഹിജ്റ വര്‍ഷത്തിലെ ഒമ്പതാമത്തെ മാസമാണ് റമദാന്. സംസ്കാരത്തിെൻറ ഒമ്പത് സ്തംഭങ്ങളെ അവതരിപ്പിക്കുകയാണ് ദുബൈ മാള്‍.സാഹിത്യം, വസ്ത്രം, ശാസ്ത്രം, ചലച്ചിത്രം എന്നിങ്ങനെ ഒമ്പത് സോണുകള്‍ നിര്‍ണയിച്ചാണ് ദുബൈ മാളില്‍ പ്രദര്‍ശനം ഒരുക്കുന്നത്. ഹിജ്റ നയണ്‍ എന്നാണ് പ്രദര്ശത്തിെൻറ പേര്.
സാഹിത്യത്തിനായി അനുവദിച്ച മേഖലയില്‍ വിവിധ ഇസ്ലാമിക രചനകളെ പരിചയപ്പെടാം. സൗണ്ട്ബൂത്തില് കയറി റമദാന് അനുഭവങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് പങ്കുവെക്കാം. കാലിഗ്രഫി വിദഗ്ധന്‍ ദിയ അല്ലാമിെൻറ പ്രദര്‍ശനവും ഇതിെൻറ ഭാഗമാണ്. ശാസ്ത്രമേഖലയില്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ ജ്യോതിശാസ്ത്ര വിസ്മയങ്ങള്‍ കാണാം. ഫാഷന്‍ മേഖലയില്‍ യു.എ.ഇ ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങളുടെ പ്രദര്‍ശനമുണ്ട്. സായാഹ്നങ്ങളില്‍ കുട്ടികള്‍ക്കായി വിവിധ ശില്പശാലകളും ഇതിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
