ദുബൈ മാളില്‍ ഉറങ്ങാനും സൗകര്യം
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബൈ മാളില്‍ ഇനി ഷോപ്പിങിനിടെ ഉറക്കവുമാകാം. പണമടച്ചാല്‍ ഒരാള്‍ക്ക് കിടക്കാവുന്ന കൊച്ചുകിടപ്പുമുറികള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ പണം നൽകി മണിക്കൂർ കണക്കിൽ വാടകകക്ക് എടുക്കാനാവും വിധമാണ് ദുബൈ മാളില്‍ സ്ലീപ് പോഡ് ലോഞ്ചുകള്‍ ഒരുക്കുന്നത്.
നിലവിൽ അബൂദബി വിമാനത്താവളമടക്കം ചില വിമാനത്താവളങ്ങളില്‍ ഇത്തരം സൗകര്യം നിലവിലുണ്ട്. കിടന്ന് പോഡിെൻറ വാതിലടച്ചാല്‍ പുറത്തുനിന്നുള്ള ശബ്ദവും ബഹളവുമൊന്നുമില്ലാതെ ഉറങ്ങാമെന്നതാണ് ഇതിെൻറ പ്രത്യേകത. അകത്ത് മൊബൈല്‍ ചാര്‍ജ് ചെയ്യാനും മറ്റുമായി അഡാപ്റ്റര്‍, യുഎസ്ബി കേബിള്‍ സൗകര്യങ്ങളുമുണ്ടാകും. 40 ദിര്‍ഹം അഥവാ 680 രൂപയോളമാണ് ആദ്യ മണിക്കൂറിന് നൽകേണ്ടത്. 10 ദിര്‍ഹം അധികം നല്‍കിയാല്‍ തലയണയും കിട്ടും. രണ്ട് മണിക്കൂറിന് 75 ദിര്‍ഹവും, മൂന്ന് മണിക്കൂറിന് 95 ദിര്‍ഹവും ഈടാക്കും. പിന്നീടുള്ള ഓരോ മണിക്കൂറിനും 20 ദിര്‍ഹം വീതം വാടക നല്‍കണം. സ്ലീപ് പോഡ് പദ്ധതിയെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ മാള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
