ദുബൈ മാൾ വീണ്ടും വികസിപ്പിക്കുന്നു
text_fieldsദുബൈ മാൾ
ദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ദുബൈ മാൾ വീണ്ടും വികസിപ്പിക്കുന്നു. 150 കോടി ദിർഹമിന്റെ വികസന പദ്ധതിയാണ് ഉടമകളായ ഇമാർ പ്രോപർട്ടീസ് പ്രഖ്യാപിച്ചത്. വികസനത്തിന്റെ ഭാഗമായി 240 ആഡംബര സ്റ്റോറുകളും ഔട്ട്ലറ്റുകളും നിർമിക്കും. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായിമാറാനുള്ള ദുബൈയുടെ അഭിലാഷത്തെ പ്രതിഫലിക്കുന്നതാണ് ദുബൈ മാളിന്റെ നവീകരണമെന്ന് ഇമാർ പ്രോപർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു. 2023ൽ ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിച്ച ബിസിനസ് സമുച്ചയമാണ് ബിസിനസ് മാൾ. 10.5 കോടി പേരാണ് മാൾ സന്ദർശിച്ചത്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 19 ശതമാനമാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

