സർഗോത്സവം 2026: സ്വാഗതസംഘം രൂപീകരിച്ചു
text_fieldsദുബൈ: ദുബൈ മലയാളം മിഷൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന സർഗോത്സവം 2026ന്‍റെ സ്വാഗതസംഘ രൂപീകരണ യോഗവും ബ്രോഷർ പ്രകാശനവും നടന്നു. മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഭാഷാ ഡയറക്ടർ എം. സത്യൻ മുഖ്യാതിഥിയായി. അരുൺകുമാറും എം. സത്യനും ചേർന്ന് സർഗോത്സവത്തിന്‍റെ ബ്രോഷർ പ്രകാശനം ചെയ്തു.
മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്‍റ് ജോജു അധ്യക്ഷത വഹിച്ചു. പ്രവാസക്ഷേമ ബോർഡ് മുൻ ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, മലയാളം മിഷൻ ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, അക്കാദമിക് കോഓഡിനേറ്റർ ഫിറോസിയ ദിലീഫ് റഹ്മാൻ, ദുബൈ ചാപ്റ്റർ മുൻ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു.
നാം ഹരിഹനെ ചെയർമാനായും സുനിൽ ആറാട്ടുകടവിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്ത് 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി സി.എൻ.എൻ. ദിലീപ് സ്വാഗതവും കൺവീനർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

