ദുബൈ ‘മാളത്തൺ’ സീസണ് ഇന്ന് തുടക്കം
text_fieldsദുബൈ: ദുബൈയിലെ ഷോപ്പിങ് മാളുകൾ കൂട്ടയോട്ടത്തിന്‍റെ ട്രാക്കായി മാറുന്ന ‘ദുബൈ മാളത്തൺ’ സീസണിന് ഇന്ന് തുടക്കമാകും. വേനൽച്ചൂടിൽ പകൽ സമയത്ത് പുറത്ത് വ്യായാമം അസാധ്യമാകുന്ന സാഹചര്യത്തിലാണ് ശീതീകരിച്ച മാളുകൾ ഇതിനായി തുറന്നുകൊടുക്കുന്നത്. നാളെ മുതൽ സെപ്റ്റംബർ 15 വരെ ദിവസവും മാളിൽ ഓടാനും, നടക്കാനും, വ്യായാമം ചെയ്യാനും സൗകര്യമുണ്ടാകും. കഴിഞ്ഞവർഷം മുതലാണ് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മാളത്തണ് തുടക്കമിട്ടത്.
ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്‍റർ, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ദേര സിറ്റി സെന്‍റർ, ദുബൈ ഹിൽസ് മാൾ എന്നീ ആറു മാളുകളിലാണ് മാളത്തൺ നടക്കുക. ദിവസവും രാവിലെ 6.00 മണി മുതൽ 10.00 മണി വരെയാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

