Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ നിയന്ത്രണങ്ങൾ...

ദുബൈ നിയന്ത്രണങ്ങൾ നീക്കി, നിബന്ധനകൾ പാലിച്ച്​ സ്​ഥാപനങ്ങൾ തുറക്കാം 

text_fields
bookmark_border
ദുബൈ നിയന്ത്രണങ്ങൾ നീക്കി, നിബന്ധനകൾ പാലിച്ച്​ സ്​ഥാപനങ്ങൾ തുറക്കാം 
cancel

ദുബൈ: ആവേശവും പ്രതാപവുമെല്ലാം ദുബൈ വീണ്ടെടുക്കുന്നു. 27 മുതൽ (നാളെ) എമിറേറ്റിൽ സഞ്ചാര നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​ ലഭിക്കും. രാവിലെ ആറു മുതൽ രാത്രി 11 വരെ സഞ്ചരിക്കുന്നതിന്​ തടസങ്ങളുണ്ടാവില്ല. രാത്രി11 മുതൽ പുലർച്ചെ ആറു മണി വരെ മാത്രമേ ഇനിമേൽ സഞ്ചാര  നിയന്ത്രണമുണ്ടാവൂ. മാസ്​ക്​, സാമൂഹിക അകലം, ഗ്ലൗസ്​ എന്നിവയെല്ലാം നിബന്ധനയാക്കിക്കൊണ്ട്​ പെരുന്നാൾ അവധിക്കു ശേഷം പൊതു ജീവിതവും മറ്റ്​ വാണിജ്യ പ്രവർത്തനങ്ങളും സാധാരണ നിലയിലേക്കെത്തിക്കുവാനാണ്​ തീരുമാനം. 

ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമി​​െൻറ അധ്യക്ഷതയിൽ ചേർന്ന ക്രൈസിസ്​ ആൻറ്​ ഡിസാസ്​റ്റർ മാനേജ്​മ​െൻറ്​ ഉന്നതാധികാര സമിതിയാണ്​ ഇൗ തീരുമാനം കൈക്കൊണ്ടത്​. 
സിനിമാ തീയറ്ററുകളും ജിംനേഷ്യങ്ങളും ഉൾപ്പെടെ കായിക^വിനോദ കേന്ദ്രങ്ങളെല്ലാം നിബന്ധനകളോടെ പ്രവർത്തനം പുനരാരംഭിക്കും.ദുബൈയിലെ ഹോൾസെയിൽ-റീ​െട്ടയിൽ സ്​ഥാപനങ്ങൾക്കെല്ലാം തുറന്നു പ്രവർത്തിക്കാം.

ഇവിടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്​. 12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, 60 വയസിനു മുകളിലുള്ള വയോധികർ, ഗുരുതരവും പകരുന്നതുമായ അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക്​ ഇൗ സ്​ഥാപനങ്ങളിലൊന്നും പ്രവേശന അനുമതിയില്ല. 

ദുബൈ വിമാനത്താവളവും സാധാരണ ഗതിയിൽ പ്രവർത്തനം തുടങ്ങും. രാജ്യത്തേക്ക്​ വരുന്ന യാത്രക്കാർക്കും ട്രാൻസിറ്റ്​ യാത്രക്കാർക്കും ഇവിടെയെത്താം. രാജ്യത്തെത്തുന്ന യാത്രക്കാർ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടി വരും.
ഇ.എൻ.ടി ക്ലിനിക്കുകൾ ഉൾപ്പെടെ ക്ലിനിക്കുകൾ എല്ലാം തുറന്നു പ്രവർത്തിക്കും.  രണ്ടര മണിക്കൂറിനുള്ളിൽ പൂർത്തിയാവുന്ന ശസ്​ത്രക്രിയകൾക്കും അനുമതി നൽകും. കുട്ടികളുടെ പരിശീലന കേന്ദ്രങ്ങൾ, ട്രീറ്റ്​മ​െൻറ്​ കേന്ദ്രങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. ഇൻഡോർ സ്​പോർട്​സ്​ കേന്ദ്രങ്ങൾ, ജിംനേഷ്യങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കും.

സിനിമാ തീയറ്ററുകൾ തുറക്കും-എന്നാൽ അടുത്തടുത്ത സീറ്റുകളുണ്ടാവില്ല. പകരം സാമൂഹിക അകലം പാലിച്ച്​ മാത്രമായിരിക്കും പ്രവേശനവും പ്രവർത്തനവും. ദുബൈ ​െഎസ്​ റിങ്ക്​, ദുബൈ ഡോൾഫിനേറിയം തുടങ്ങിയ കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിക്കും.  

ദുബൈ ഉപ ഭരണാധികാരി ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തും , കമ്മിറ്റി ചെയർമാൻ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തും എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
നിലവിലെ കോവിഡ്​ പ്രതിസന്ധി, അന്താരാഷ്​ട്ര ആരോഗ്യ സുരക്ഷാ മാനദണ്​ഡങ്ങൾ എന്നിവ പരിശോധിച്ചും രാജ്യത്തെ സ്​ഥിതിഗതികളെല്ലാം വിലയിരുത്തിയുമാണ്​ ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്​.  

ഇൗ പ്രതിസന്ധി മറികടക്കുന്നത്​ നാം ഒാരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ശൈഖ്​ മുഹമ്മദി​​െൻറ നിർദേശവും ശൈഖ്​ ഹംദാൻ യോഗത്തിൽ പങ്കുവെച്ചു. 
 ഡി.എച്ച്​.എ, ദുബൈ പൊലീസ്​, കോവിഡ്​ കമാൻറ്​ ആൻറ്​ കൺട്രോൾ സ​െൻറർ, ആർ.ടി.എ, ദു​ൈബ നഗരസഭ, ദുബൈ ഇക്കണോമി, ദുബൈ ആംബുലൻസ്​, ദുബൈ ടൂറിസം തുടങ്ങി വിവിധ വിഭാഗങ്ങളുടെ സജ്ജീകരണങ്ങളും യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuae newsgulf newsmalayalam news
News Summary - Dubai Lock down Loose Covid 19-Gulf News
Next Story