വെളിച്ചം പരത്താൻ ദുബൈ വിളക്കുകൾ എത്തുന്നു
text_fieldsദുബൈ: കുറഞ്ഞ വൈദ്യുതി ചെലവിൽ കൂടുതൽ പ്രകാശം ലഭ്യമാക്കുന്ന ദുബൈ വിളക്കുകൾ ഇൗ മാസം അവസാനത്തോടെ വിപണിയിലെത്തും. 25 വർഷം ഇൗടു നിൽക്കുമെന്ന് കരുതപ്പെടുന്ന വിളക്ക് ഉപയോഗിക്കുക വഴി വൈദ്യുതി ബില്ല് 90 ശതമാനം കുറക്കാനാവും. ഒരു വാട്ടിൽ 200 പ്രകാശ പ്രവാഹ നിരക്കാണ് ഇൗ വിളക്കുകളിൽ നിന്നുണ്ടാവും. ആദ്യഘട്ടമായി ദുബൈയിലെ 2000 പള്ളികളിലാണ് ഇൗ വിളക്കുകൾ ഉപയോഗിക്കുക.
ഇസ്ലാമിക കാര്യ-ജീവകാരുണ്യ വകുപ്പ് , വേൾഡ് ട്രേഡ് െസൻറർ, കാലാവസ്ഥ മാറ്റ-പരിസ്ഥിതി മന്ത്രാലയം, റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ശൈഖ് സായിദ് ഭവന പദ്ധതി എന്നിവയുടെ കീഴിലെ സ്ഥാപനങ്ങളിൽ ദുബൈ വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച ധാരണാ പത്രവും നഗരസഭയുമായി ഒപ്പുവെച്ചു. ആർ.ടി.എയുമായുള്ള ധാരണ പ്രകാരം മെട്രോ സ്റ്റേഷനുകളിലും ബസ്സ്റ്റാൻറുകളിലും ദുബൈ ലാംപുകൾ ഘടിപ്പിക്കും.
സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച ശേഷം സ്വകാര്യ മേഖലയിലും ദുബൈ വിളക്കുകൾ വ്യാപിപ്പിക്കുമെന്ന് ദുബൈ നഗരസഭയുടെ പരിസ്ഥിതി, ആരോഗ്യ സുരക്ഷാ വിഭാഗം അസി. ഡി.ജി ഖാലിദ് ശരീഫ് അൽ അവാധി വ്യക്തമാക്കി.
പുതിയ താമസ കെട്ടിടങ്ങളിൽ ദുബൈ വിളക്ക് നിർബന്ധമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ പഴയ കെട്ടിടങ്ങളിലേക്കും വ്യാപിപ്പിക്കും. സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കും.20 ലക്ഷം വിളക്കുകൾ ഇൗ വർഷം ഗാർഹിക- തൊഴിൽ സ്ഥാപനങ്ങളിൽ വിതരണം ചെയ്യും. 2021 ഒാടെ ഒരു കോടി വിളക്കുകൾ സ്ഥാപിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
