ഓണ്‍ലൈന്‍ വഴി ലൈംഗികത പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം
text_fieldsദുബൈ: സാമൂഹിക മാധ്യമങ്ങള്‍ വഴി ലൈംഗികത പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കോടതി വ്യക്തമാക്കി. പുരുഷവേശ്യകളെ ഏര്‍പ്പാടുചെയ്തു നല്‍കുമെന്നു കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മൊറോക്കോ സ്വദേശിക്കെതിരായ കേസ് വിചാരണ ചെയ്യവെയാണ് കോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. വിവിധ സാമുഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് തുറന്നാണ് ഇയാള്‍ കച്ചവടത്തിന് ശ്രമിച്ചിരുന്നത്.
സംഭവം ദുബൈ പൊലീസിന്‍െറ സൈബര്‍ കുറ്റകൃത്യ വിഭാഗത്തിന്‍െറ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടികളാരംഭിച്ചത്. ഇടപാടുകാരന്‍ എന്നു പരിചയപ്പെടുത്തി എത്തിയ പൊലീസുദ്യോഗസ്ഥരാണ് ഇയാളെ കുടുക്കിയത്. കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചു വന്ന സ്മാര്‍ട്ട് ഫോണും പൊലീസ് പിടിച്ചെടുത്തു. മെയ് 21ന് കേസില്‍ വിധി പ്രസ്താവ്യമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
