Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരോഗ്യത്തോടെയുള്ള...

ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കാൻ പുതിയ വകുപ്പുമായി ദുബൈ

text_fields
bookmark_border
ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കാൻ പുതിയ വകുപ്പുമായി ദുബൈ
cancel

ദുബൈ: ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കാൻ ദുബൈ സർക്കാർ പുതിയ വകുപ്പ് പ്രഖ്യാപിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബൈ ലോഞ്ചിവിറ്റി അതോറിറ്റി എന്ന പേരിലാണ് പുതിയ വകുപ്പ്.

അത്യാധുനിക ആരോഗ്യ പരിചരണം, ശാരീരിക സൗഖ്യം എന്നിവയിലൂടെ മനുഷ്യർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കുന്ന ലോകത്തിന്‍റെ കേന്ദ്രമായി ദുബൈ നഗരത്തെ മാറ്റാൻ ലക്ഷ്യമിട്ടാണ് പുതിയ അതോറിറ്റി പ്രഖ്യാപിച്ചത്.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ദുബൈ ലോഞ്ചിവിറ്റി അതോറിറ്റിയുടെ പ്രസിഡന്‍റ്​. സാമ്പത്തിക ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് ആൽ അംറിയെ അതോറിറ്റിയുടെ ചെയർമാനായും നിയമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaigulfnewsgulfnewsmalayalam
News Summary - Dubai launches new department to ensure healthy longevity
Next Story