Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ-​കോ​ഴി​ക്കോ​ട്​...

ദു​ബൈ-​കോ​ഴി​ക്കോ​ട്​ എ​യ​ർ​ഇ​ന്ത്യ വി​മാ​നം 20 മ​ണി​ക്കൂ​ർ വൈ​കി

text_fields
bookmark_border
ദു​ബൈ-​കോ​ഴി​ക്കോ​ട്​ എ​യ​ർ​ഇ​ന്ത്യ വി​മാ​നം 20 മ​ണി​ക്കൂ​ർ വൈ​കി
cancel

ദു​ബൈ: ദു​ബൈ​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ പു​റ​പ്പെ​ടേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം പ​റ​ന്ന​ത്​ 20 മ​ണി​ക്കൂ​ർ വൈ​കി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.30നാ​ണ്​ ​പ​റ​ന്ന​ത്. സാ​​ങ്കേ​തി​ക ത​ക​രാ​റാ​ണ്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. നൂ​റ്റ​മ്പ​തോ​ളം യാ​​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. IX346 വി​മാ​ന​മാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ദു​രി​തം​വി​ത​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ൽ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ്​ വി​മാ​നം രാ​ത്രി​യേ പു​റ​പ്പെ​ടൂ എ​ന്ന​റി​യി​ക്കു​ന്ന​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​രെ രാ​ത്രി ഹോ​ട്ട​ലി​ലേ​ക്ക്​ മാ​റ്റി. എ​ന്നാ​ൽ, ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ വി​മാ​നം പു​ല​ർ​ച്ച മൂ​ന്നി​ന്​ പു​റ​പ്പെ​ടു​മെ​ന്നും രാ​ത്രി 12ന് ​റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്നും അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്. ഇ​തോ​ടെ, ചെ​റി​യ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും അ​ട​ക്കം വീ​ണ്ടും ടെ​ർ​മി​ന​ലി​ലേ​ക്ക്​ തി​രി​ച്ചു. മൂ​ന്നു​മ​ണി​യാ​യി​ട്ടും പു​റ​പ്പെ​ടാ​ത്ത​ത്​ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​ലി​ന്​ പോ​കും എ​ന്ന അ​റി​യി​പ്പ്​ ല​ഭി​ച്ചു. പി​ന്നീ​ട്​ പ​ല​ത​വ​ണ​യാ​യി സ​മ​യം മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ഉ​ച്ച​ക്ക്​ 12.30നാ​ണ്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്. ചെ​റി​യ കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ രാ​​ത്രി മു​ഴു​വ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി. യാ​ത്ര​ക്കാ​ർ ചോ​ദ്യം​ചെ​യ്​​തെ​ങ്കി​ലും അ​ധി​കൃ​ത​ർ ഗൗ​നി​ച്ചി​ല്ല. ഭ​ക്ഷ​ണം​പോ​ലും കാ​ര്യ​മാ​യി കി​ട്ടി​യി​ല്ലെ​ന്ന്​ യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​നം വൈ​ക​ൽ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഈ ​ആ​ഴ്ച മാ​ത്രം മൂ​ന്നു​ത​വ​ണ​യാ​ണ്​ വി​മാ​നം വൈ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ പ​റ​ന്ന വി​മാ​നം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​ച്ചി​റ​ക്കി​യി​രു​ന്നു. എ​ൻ​ജി​നി​ൽ തീ ​ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ തി​രി​ച്ചി​റ​ക്കി​യ​ത്. പ​ല വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഈ ​യാ​ത്ര​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ർ​ജ​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ പ​റ​ന്ന വി​മാ​നം ഒ​രു മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷം തി​രി​ച്ചി​റ​ക്കി​യി​രു​ന്നു. 38 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ്​ ഈ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ച​ത്.

അബൂദബി-തിരുവനന്തപുരം വിമാനവും വൈകി

അബൂദബി: ദു​ബൈ-​​കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്തി​ന്​ പി​ന്നാ​ലെ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പു​റ​പ്പെ​ടേ​ണ്ട എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​വും വൈ​കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.10ന് ​അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വേ​ണ്ട വി​മാ​നം 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും പു​റ​പ്പെ​ട്ടി​ല്ല. നൂ​റോ​ളം യാ​ത്ര​ക്കാ​രാ​ണ്​ ഈ ​വി​മാ​ന​ത്തി​ലു​ള്ള​ത്. ഐ.​എ​ക്‌​സ്-538 വി​മാ​ന​മാ​ണ്​ വൈ​കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കാ​നോ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നോ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaicalicutflight delayAir India
News Summary - Dubai-Kozhikode Air India flight delayed
Next Story