Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ - കൊച്ചി വിമാനം...

ദുബൈ - കൊച്ചി വിമാനം വൈകുന്നു; നൂറോളം യാത്രക്കാർ കുടുങ്ങി

text_fields
bookmark_border
ദുബൈ - കൊച്ചി വിമാനം വൈകുന്നു; നൂറോളം യാത്രക്കാർ കുടുങ്ങി
cancel
camera_alt

സ്പൈസ് ജെറ്റ് വിമാനം വൈകിയതിനെ തുടർന്ന് ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ

ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഞായറാഴ്ച ഉച്ചക്ക് 12 ന് പുറപ്പെടേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ 9.30 ന് പുറപ്പെടും എന്നാണ് ഒടുവിൽ യാത്രക്കാർക്ക് കിട്ടിയിരിക്കുന്ന അറിയിപ്പ്.

ഇതോടെ , പ്രായമായവരും കുട്ടികളും ഉൾപെടെയുള്ളവർ ദുരിതത്തിലായി. പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെയാണ് സ്പൈസ്ജെറ്റും യാത്രക്കാരെ ദുരിതത്തിലാക്കിയത്.

സാങ്കേതിക തകരാറാണ് വിമാനം വൈകലിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ, കൃത്യമായ വിവരങ്ങൾ നൽകാനോ യാത്രക്കാർക്ക് സുകര്യമൊരുക്കാനോ അധികൃതർ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. യാത്രക്കാർ രാവിലെ ഒമ്പത് മണിക്ക് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. 1.30 ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിപ്പ്. പിന്നീട് 2.30 ലേക്കും 3.30ലേക്കും മാറ്റി. പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു.

യാത്രക്കാരിൽ ചിലർ അധികൃതരുടെ അനുമതിയോടെതാമസ സ്ഥലത്തേക്ക് തിരിച്ചു പോയി. എന്നാൽ ഭൂരിപക്ഷം പേരും വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiSpiceJetKochi
News Summary - Dubai - Kochi flight delayed
Next Story