ദുബൈ കെ.എം.സി.സിയുടെ ‘പിതൃദർപ്പണം’; കവർ പ്രകാശനം ചെയ്തു
text_fieldsദുബൈ: പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കാൻ തലമുറകൾക്ക് കഴിയണമെന്നും അമൂല്യമായ സമ്പത്താണതെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി മാധ്യമ-സാഹിത്യ വിഭാഗമായ തൂലിക ഫോറം പ്രസിദ്ധീകരിക്കുന്ന ‘പിതൃദർപ്പണം’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്മായിൽ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂർ എന്നിവർ എഡിറ്റർമാരായ പുസ്തകത്തിന്‍റെ പ്രസാധകർ ലിപി പബ്ലിക്കേഷനാണ്. പിതാവിനെകുറിച്ച് മക്കൾ എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് പിതൃദർപ്പണം. ഡോ. എം.കെ മുനീറാണ് അവതാരിക എഴുതിയത്.
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ഡോ. പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടന്ന കവർ പ്രകാശന ചടങ്ങിൽ പെയ്സ് ഗ്രൂപ്പ് ചെയർമാൻ പി.എ. സൽമാൻ ഇബ്രാഹിം മുഖ്യാതിഥിയായി.തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂർ പുസ്തകത്തിൽ എഴുതിയവരെ പരിചയപ്പെടുത്തി. ദുബൈ കെ.എം.സി.സി ആക്ടിങ് ജന. സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ട്രഷറർ പൊട്ടങ്കണ്ടി ഇസ്മായിൽ,
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുല്ല പറപ്പൂർ, നോവലിസ്റ്റ് ഉഷ ചന്ദ്രൻ, ഡോ. സുലൈമാൻ മതിലകം, ഷീല പോൾ, റീന സലീം, നജ്മ സാജിദ്, സറീന ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, പി.വി. നാസർ, റഈസ് തലശ്ശേരി, ആർ. ഷുക്കൂർ, നാസർ മുല്ലക്കൽ എന്നിവർ സംസാരിച്ചു. ജലീൽ മഷ്ഹൂർ തങ്ങൾ സീതി സാഹിബ് ലൈബ്രറി പ്രവർത്തനം വിശദീകരിച്ചു.
തൂലിക ഫോറം ജനറൽ കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതവും കൺവീനർ വി.കെ.കെ റിയാസ് നന്ദിയും പറഞ്ഞു. തൂലിക ഫോറം ഭാരവാഹികളായ സലാം കന്യപ്പാടി, ടി.എം.എ. സിദ്ദീഖ്, മൂസ കൊയമ്പ്രം, മുജീബ് കോട്ടക്കൽ, ബഷീർ കാട്ടൂർ, തൻവീർ എടക്കാട്, നബീൽ നാരങ്ങോളി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

