ദുബൈ കെ.എം.സി.സി വനിത വിങ് രക്തദാന ക്യാമ്പ്
text_fieldsവനിതാ ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് മുംതാസ് സമീറക്ക് ദുബൈ കെ.എം.സി.സി വനിത വിങ്ങിന്റെ സ്നേഹോപഹാരം
ആയിഷ മുഹമ്മദ് നൽകുന്നു
ദുബൈ: കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വനിത ലീഗ് കാസർകോട് ജില്ല പ്രസിഡന്റും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മുംതാസ് സമീറ ഉദ്ഘാടനം ചെയ്തു. ദേര ബനിയാസ് സ്ക്വയറിൽ സംഘടിപ്പിച്ച ക്യാമ്പിൽ ദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിങ് പ്രസിഡന്റ് ആയിഷ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ട്രഷറർ നജ്മ സാജിദ്, ഓർഗനൈസിങ് സെക്രട്ടറി നാസിയ ഷബീർ, കോഓഡിനേറ്റർ സറീന, തസ്ലീന ബീഗം, ഫസീല അൻസാരി, മറ്റു ഭാരവാഹികളായ റാബിയ സത്താർ, സുബി മനാഫ്, തസ്നീം ഹാഷിം, ഷീജാബി ഹസൈനാർ, നബീസത്, ഹൈറുന്നിസ മുനീർ, റഫീന അഹ്മദ്, സജ്ന അസീസ്, ഷാജിത ഫൈസൽ, ലൈല കബീർ, നെബു ഹംസു, കമറുന്നിസ മജീദ്, റസീന റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി റിയാന സലാം സ്വാഗതവും നജ്മ സാജിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

