ദുബൈ കെ.എം.സി.സി പുസ്തക എക്സ്ചേഞ്ച് മേള സംഘടിപ്പിച്ചു
text_fieldsദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തക എക്സ്ചേഞ് ച് മേള അബൂദബി മോഡൽ സ്കൂൾ പ്രധാനധ്യാപിക ഡോ:ഹസീന ബീഗം ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം എളേറ്റ ിൽ അധ്യക്ഷത വഹിച്ചു. ഭീമമായ ചിലവിൽ പുസ്തകങ്ങൾ വാങ്ങേണ്ടി വരുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന പദ്ധതി ഒട്ടേറെ വിദ്യാർത്ഥികൾ കുടുംബാംഗങ്ങളുമായെത്തി.
വരും ദിവസങ്ങളിലും ദുബൈ കെ.എം.സി.സി.ആസ്ഥാനത്ത് പുസ്തക എക്സ്ചേഞ്ച് മേള ഉണ്ടായിരിക്കും. കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹുസൈനാർ ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, അശ്റഫ് കൊടുങ്ങല്ലൂർ, അഡ്വ:സാജിദ് അബൂബക്കർ, എം.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, ഒ.മൊയ്തു, യുസുഫ് മാസ്റ്റർ, മജീദ് മടക്കിമല, അഡ്വ:ഇബ്രാഹീം ഖലീൽ, കെ.പി.എ സലാം, സാദിഖ് തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകി. മുസ്തഫ വേങ്ങര സ്വാഗതവും ഇസ്മാഈൽ പി.കെ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
