ദുബൈ കെ.എം.സി.സിയുടെ പ്രവാചക പ്രകീർത്തന സദസ്സ് ആറിന്
text_fieldsദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സീതി സാഹിബ് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ജില്ലാ മണ്ഡലം ഭാരവാഹികളുടെ സംയുക്ത യോഗം ജില്ല പ്രസിഡന്‍റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ ആറിന് രാവിലെ 10 മണിമുതൽ ദുബൈ കെ.എം.സി.സിയിൽ നടത്തുന്ന പ്രവാചക പ്രകീർത്തന സദസ്സ് വിജയിപ്പിക്കാൻ തീരുമാനിച്ചു. ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല ചർച്ച ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്‍റ് അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ നൗഫൽ പുത്തൻ പുരക്കൽ (ചെയർമാൻ എമർജൻസി വിങ്), ഹനീഫ് തളിക്കുളം ചെയർമാൻ സർഗധാര), ജംഷീർ പാടൂർ (ചെയർമാൻ വെൽഫെയർ സ്‌കീം), നൗഷാദ് ടാസ് (കോ ഓർഡിനേറ്റർ സ്റ്റുഡന്‍റ്സ് വിങ്), ഹനീഫ ഫോക്കസ് (റിലീഫ് കമ്മിറ്റി) തുടങ്ങിയവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുസമ്മിൽ തലശ്ശേരി (ചേലക്കര), അലി വെള്ളറക്കാട് (കുന്നംകുളം), സാദിഖ് തിരുവത്ര (ഗുരുവായൂർ), അഫ്സൽ ചൊവ്വല്ലൂർ (മണലൂർ), മുഹമ്മദ് ജുനൈദ് (നാട്ടിക), മുസ്തഫ നെടുംപറമ്പ് (കൈപ്പമംഗലം), ഹംസ (കൊടുങ്ങല്ലൂർ), റസൂൽ ഖാൻ (തൃശൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തൻവീർ കാളത്തോട്, ഷാഫിദ്, ഹൈദർ അലി, എ.എം. അലി, എം.എം. ഷബീർ, പി.എച്ച്. മുഹമ്മദ്, അൻവർ സാദിഖ്, മുഹമ്മദ് സലിം നാട്ടിക, മുഹമ്മദ് റഷീദ് പുതുമനശ്ശേരി, മുഹമ്മദ് അസ്‌ലം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

