Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ കെ.എം.സി.സി തവനൂർ...

ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം യു.ഡി.എഫ്‌ കൺവെൻഷൻ

text_fields
bookmark_border
ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം യു.ഡി.എഫ്‌ കൺവെൻഷൻ
cancel
camera_alt

ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി ആർ ഷുക്കൂർ ഉദ്​ഘാടനം ചെയ്യുന്നു.

ദുബൈ: ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യു.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവർത്തകരുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അബുഹൈൽ കെ.എം.സി.സി ഹാളിൽ ഹംസുട്ടി മംഗലത്തിന്‍റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ആർ. ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ പി.വി. നാസർ, അബ്ദുള്ള ആറങ്ങാടി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. സാജിദ്‌ അബൂബക്കർ, ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, ഉപാധ്യക്ഷൻ കരീം കാലടി, ദുബൈ ഇൻകാസ്‌ ട്രഷറർ അജിത്‌ അമ്മിക്കോട്ടിൽ, ഷാർജ ഇൻകാസ്‌ മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ നെല്ലിശ്ശേരി, മണ്ഡലം നേതാക്കളായ അലി പോട്ടൂർ, റിയാസ്‌ സി.എം. എന്നിവർ ആശംസകൾ നേർന്നു.

മണ്ഡലം ഭാരവാഹികളായ കബീർ കൂട്ടായി, സെയ്ദ്‌ മുഹമ്മദ്‌, നിയാസ്‌ പുളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുസ്തഫ തവനൂർ സ്വാഗതവും നൈജിൽ നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulfnewsgulfnewsmalayalam
News Summary - Dubai KMCC Tavanur Constituency UDF Convention
Next Story