ദുബൈ കെ.എം.സി.സി ഇഫ്താർ ടെന്റ് ഒരുക്കുന്നു
text_fieldsദുബൈ: റമദാനിൽ മുപ്പത് ദിനവും സമൂഹ നോമ്പുതുറക്കുള്ള സൗകര്യമൊരുക്കാൻ ദുബൈ കെ.എം.സി.സി. ദുബൈ ഫോക്ലോർ സൊസൈറ്റി ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിക്കുന്ന ഇഫ്താർ ടെന്റിൽ ഓരോ ദിവസവും 2500 പേർക്കുള്ള നോമ്പുതുറ വിഭവങ്ങളാണ് ഒരുക്കുന്നത്. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി യഹ്യ തളങ്കര പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ട്രഷറർ പി.കെ. ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി.എ. സലാം, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുള്ള ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടി, ഒ. മൊയ്തു, ചെമ്മുക്കൻ യാഹുമോൻ, ബാബു എടക്കുളം, ഒ.കെ. ഇബ്രാഹിം, പിവി. നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ട മ്മൽ, ആർ. ഷുക്കൂർ, എൻ.കെ. ഇബ്രാഹിം, അബ്ദുസ്സമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷെഫീക് സലാഹുദ്ദീൻ എന്നിവര്‍ സംസാരിച്ചു.

