ദുബൈ കെ.എം.സി.സി സർഗോത്സവം തുടങ്ങി
text_fieldsദുബൈ: ദുബൈ കെ.എം.സി.സി സർഗധാര സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീളുന്ന സർഗോത്സവത്തിന് തുടക്കമായി. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വിവിധ വേദികളിലായി നടന്ന സ്റ്റേജിതര മത്സരങ്ങളിൽ നൂറിൽപരം സർഗപ്രതിഭകൾ മാറ്റുരച്ചു. മലയാളം പ്രബന്ധം, ഇംഗ്ലീഷ് പ്രബന്ധം, കഥാരചന, കവിതാരചന, മാപ്പിളപ്പാട്ട് രചന, മുദ്രാവാക്യ രചന, ന്യൂസ് മേക്കിങ്, ഡ്രോയിങ്, പെയിന്റിങ്, കാർട്ടൂൺ എന്നീ ഇനങ്ങളിലാണ് ആദ്യദിനം മത്സരം നടന്നത്. സംസ്ഥാന സ്കൂൾ കലോത്സവ മാന്വൽ അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ നടക്കുന്നത്. പ്രവാസികൾക്കിടയിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സർഗോത്സവത്തിൽ വനിതകളടക്കം പങ്കെടുക്കുന്നുണ്ട്. ജില്ലകൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ജനുവരി 18, ഫെബ്രുവരി ഒന്ന് ദിവസങ്ങളിലായി സ്റ്റേജ് മത്സരങ്ങളും നടക്കും. കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ അതിഥികളായി പങ്കെടുക്കും.
സർഗോത്സവത്തിന് സർഗധാര ചെയർമാൻ അബ്ദുല്ല ആറങ്ങാടി, ജനറൽ കൺവീനർ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കോ-ഓർഡിനേറ്റർ അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, വൈസ് പ്രസിഡന്റുമാരായ ഇസ്മായിൽ ഏറാമല, ഒ. മൊയ്തു എന്നിവർ സന്നിഹിതരായി. സൈനുദ്ദീൻ ചേലേരി, സിദ്ദീഖ് കാലൊടി, ടി.ആർ. ഹനീഫ്, ജംഷാദ് മണ്ണാർക്കാട്, ഗഫൂർ പട്ടിക്കര, നിസാം ഇടുക്കി, അഡ്വ. അബ്ദുസമദ് എറണാകുളം, ഫൈസൽ മുഹ്സിൻ, മജീദ് കുയ്യോടി, ഷിബു കാസിം, സലാം തട്ടാഞ്ചേരി, സലാം ഏലാങ്കോട്, ഇബ്രാഹിം വട്ടംകുളം, മുഹമ്മദ് മണ്ണാർക്കാട്, മുഹമ്മദ് ഹനീഫ് തളിക്കുളം, ഹബീബ് കൊല്ലം, നാസർ കുറുമ്പത്തൂർ, ടി.പി. സൈതലവി, ഹക്കീം മാങ്കാവ്, അലി ഉളിയിൽ, റഫീഖ് കല്ലിക്കണ്ടി, ടി.പി. അബ്ബാസ് ഹാജി, ഉബൈദ് ഉദുമ, സിദ്ദീഖ് മരുന്നൻ, നസീർ ആലപ്പുഴ എന്നിവർ വിവിധ മത്സരവേദികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

