ദുബൈ കെ.എം.സി.സി ഇ.പി. ഖമറുദീനെ അനുസ്മരിച്ചു
text_fieldsഇ.പി. ഖമറുദീൻ അനുസ്മരണസദസ്സിൽ ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല സംസാരിക്കുന്നു
ദുബൈ: പ്രവർത്തകരെയും നേതാക്കളെയും കോർത്തിണക്കി കർമരംഗത്ത് സജീവമായി നിന്ന നേതാവായിരുന്നു ഇ.പി. ഖമറുദീനെന്ന് ദുബൈ കെ.എം.സി.സി തൃശൂർ ജില്ല അനുശോചനയോഗം അഭിപ്രായപ്പെട്ടു.കുടുംബങ്ങളോടും സുഹൃത്തുക്കളോടും സൗഹൃദങ്ങൾ നിലനിർത്താനും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും അവർക്കിടയിൽ ചിലവഴിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം നൽകാനും അദ്ദേഹം ശ്രമിച്ചിരുന്നതായി യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. പ്രവാസിപ്രശ്നങ്ങളിൽ നാട്ടിൽ നിന്ന് ഇടപെട്ട് പരിഹാരം ഉണ്ടാക്കിയ ഒട്ടേറെ അനുഭവങ്ങളും പങ്കുവെക്കപ്പെട്ടു.ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രവർത്തകസമിതി അംഗം മുഹമ്മദ് വെട്ടുകാട് അനുശോചനപ്രമേയം അവതരിപ്പിച്ചു.
ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല, ചൂണ്ടൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കേച്ചേരി, ആർ.വി.എം. മുസ്തഫ, അഡ്വ. സജീവ് ഖാൻ, ബഷീർ വരവൂർ, ശകീർ പാമ്പ്ര, കബീർ ഒരുമനയൂർ, സലിം എ.കെ, മുഹമ്മദ് അക്ബർ, ഷംസുദീൻ വെട്ടുകാട്, ജംഷീർ പാടൂർ, ഷമീർ പണിക്കത്ത്, ഉമ്മർ മുള്ളൂർക്കര, സാദിഖ് തിരുവത്ര, മുസമ്മിൽ തലശ്ശേരി തുടങ്ങിയവർ അനുശോചിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും മുഹമ്മദ് ഹനീഫ് തളിക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

