ട്രാഫിക് സുരക്ഷ കാമ്പയിനിൽ പങ്കാളികളായി ദുബൈ കെ.എം.സി.സി
text_fieldsദുബൈ പൊലീസിന്റെ ട്രാഫിക് ബോധവൽകരണ കാമ്പയിനിൽ പങ്കെടുത്തവർ ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: റോഡ് സുരക്ഷ, അപകടരഹിത ദിനാചരണം എന്നിങ്ങനെ വിവിധ മുൻകരുതലുകളും ബോധവത്കരണവുമായി ദുബൈ പൊലീസ് നടത്തുന്ന കാമ്പയിനിൽ പങ്കാളികളായി ദുബൈ കെ.എം.സി.സിയും. നിയമലംഘനങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും റോഡിലെ അപകടങ്ങൾ ഇല്ലാതാക്കുന്നതിനും പൊലീസും ജനങ്ങളും കൈകോർക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ദുബൈ പൊലീസിന്റെ കാമ്പയിൻ.
ആഗസ്റ്റ് 25ന് അപകടരഹിത ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്വദേശികൾക്കും വിദേശികൾക്കും പൂർണമായ ട്രാഫിക് നിയമ ബോധവത്കരണവുമായി പൊലീസ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ സെഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം പേർ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറിയും കോഓഡിനേറ്ററുമായ അഹമ്മദ് ബിച്ചി അധ്യക്ഷതവഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, ഹസൻ ചാലിൽ എന്നിവർ സംസാരിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ ഒമർ മുസ്ലിം ഉസ്മാൻ, അഹമ്മദ് മൂസ്സ ഫൈറൂസ് എന്നിവർ ക്ലാസെടുത്തു. കാമ്പയിനിൽ ഭാഗമായവർക്ക് ദുബൈ പൊലീസ് സർട്ടിഫിക്കറ്റുകൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

