ദുബൈ കെ.എം.സി.സി ‘മദ്ഹ് പൂക്കുന്നു’ സംഘടിപ്പിച്ചു
text_fieldsദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി
സംഘടിപ്പിച്ച ‘മദ്ഹ് പൂക്കുന്നു’പരിപാടിയിലെ പ്രാർഥന
ദുബൈ: ‘സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’എന്ന പ്രമേയത്തിൽ ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ‘മദ്ഹ് പൂക്കുന്നു’പരിപാടി സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിക്ക് പഞ്ചായത്ത് കെ.എം.സി.സി മുഖ്യ രക്ഷാധികാരി എം.ടി. മുഹമ്മദ് ഫൈസി നേതൃത്വം നൽകി. അലവി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ഷാഫി അസ്അദി മുഖ്യ പ്രഭാഷണവും സാബിത്ത് ഫൈസി ജീലാനി അനുസ്മരണ പ്രഭാഷണവും നടത്തി.
ദുബൈ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല നേതാക്കളായ സലാം കന്യപ്പാടി, ടി.ആർ. ഹനീഫ്, സലാം തട്ടാനിച്ചേരി, ഇസ്മായിൽ നാലാംവാതുക്കൽ, മണ്ഡലം നേതാക്കളായ എ.ജി.എ. റഹ്മാൻ, റാഷിദ് പടന്ന, യു.പി. സിറാജ്, ഷബീർ കൈതക്കാട്, കാസിം ചാനടുക്കം, ഷാഫി പെരുമ്പട്ട, സുഹൈൽ മടാപ്പുറം, ആർക്കോ അബ്ദുറഹീം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കെ.എം.സി.സി നേതാക്കളായ എൻ.പി. ഹമീദ് ഹാജി, ഷാഹിദ് ദാവൂദ്, നിസാർ നങ്ങാരത്ത്, എൻ. ഷഹനാസ് അലി, ആരിഫ് അലി വി.പി.പി, അഹമ്മദ് തങ്കയം, അഹമ്മദ് കൈക്കോട്ട് കടവ്, എം.ടി. നൗഫൽ, ഫാറൂക് ഹുസൈൻ, ഒ.ടി. നൗഷാദ്, ടി. യൂനുസ്, എൻ.പി. സലാം, ഹാരിസ് മൂസാൻ, അബൂബക്കർ തങ്കയം, എ.കെ. മുത്തലിബ്, ഹബീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

