ലീഡക്സ് ഹൊറൈസൺ പ്രതിനിധി സംഗമം: രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsദുബൈ: പുതുനേതൃത്വത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡക്സ് ഹൊറൈസൺ 2026 പ്രതിനിധി സംഗമത്തിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ‘കാഴ്ചപ്പാട്, പ്രചോദനം, സ്വാധീനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന നേതൃ പരിശീലന ക്യാമ്പ് അറിവുകളും ചിന്തകളും നേതൃത്വപരമായ കഴിവുകളും പകരുന്ന വേദിയായി മാറും.
പ്രമുഖ പ്രഭാഷകരായ ഒാണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. റാശിദ് ഗസ്സാലി, പി.എം.എ. ഗഫൂർ, പി.കെ. നവാസ് എം.എൽ.എ. എന്നിവർ നാല് പരിശീലന സെഷനുകളിലായി പ്രതിനിധികളുമായി സംവദിക്കും. നേതൃത്വത്തിന്‍റെ വിവിധ തലങ്ങൾ, സംഘടനാ പ്രവർത്തനങ്ങളുടെ കാര്യക്ഷമത, സാമൂഹിക ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതാണ് സെഷനുകൾ.
ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ, മറ്റു ജില്ലാ ഭാരവാഹികൾ പ്രതിനിധി സംഗമത്തിലും ദേശീയ സമ്മേളനത്തിലും അതിഥികളായി പങ്കെടുക്കും. കാസർകോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും മണ്ഡലങ്ങളിലെയും ഭാരവാഹികൾക്കും ജില്ലാ, സംസ്ഥാന, കേന്ദ്ര തലങ്ങളിലെ നേതാക്കളും പ്രധാന പ്രവർത്തകരും പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

