ദുബൈ കെ.എം.സി.സി ലീഗൽ സെൽ അദാലത് നാളെ
text_fieldsദുബൈ: കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയമ സഹായ പരിപാടി -ലീഗൽ അദാലത് ജൂൺ 21ന് ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് അബു ഹൈൽ കെ.എം.സി.സി ഹാളിൽ നടക്കും. പ്രവാസികൾ നേരിടുന്ന നിയമ സംബന്ധമായ പ്രശ്നങ്ങൾക്ക് അഭിഭാഷകരുടെ സൗജന്യ നിയമോപദേശം ലഭിക്കും.
പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിലാണ് കെ.എം.സി.സി ലീഗൽ സെൽ പ്രവർത്തിക്കുന്നത്. പ്രവാസികൾക്ക്, നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാര-നിർദേശങ്ങൾ തേടാം. പാസ്പോർട്ട്, ആധാർകാർഡ്, വിസ തുടങ്ങി, തങ്ങളുൾപ്പെട്ട സിവിൽ-ക്രിമിനൽ കേസുകളിലും പ്രമുഖരായ അഭിഭാഷകരുടെനിയമോപദേശം സൗജന്യമായി ലഭ്യമാകുമെന്ന് ലീഗൽ സെൽ ചെയർമാൻ അഡ്വ.ഇബ്രാഹിം ഖലീൽ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 04-2727773.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

