ദുബൈ കെ.എം.സി.സി നേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsകസബ് കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വീകരണത്തിൽ ദുബൈ കെ.എം.സി.സി
കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ സംസാരിക്കുന്നു
ദുബൈ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ കസബിലെത്തിയ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, സെക്രട്ടറിമാരായ സഫ്വാൻ അണങ്കൂർ, സുഹൈൽ കോപ്പ, വൈസ് പ്രസിഡന്റ് താത്തു തൽഹത്ത്, സോഷ്യൽ ആക്ടിവിസ്റ്റ് ജലാൽ തായൽ എന്നിവർക്ക് കസബ് കെ.എം.സി.സി ഓഫിസിൽ സ്വീകരണം നൽകി.
യോഗം കസബ് കെ.എം.സി.സി പ്രസിഡന്റ് സിദ്ദീഖ് കണ്ണൂരിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി കൗൺസിൽ ബോർഡ് അംഗം എം.എ.കെ ചെമ്പരിക്ക ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് ചെയർമാൻ ശുഹൈബ് പള്ളിക്കൽ, ഹരിത സുരക്ഷ ചെയർമാൻ സിദ്ദീഖ് ഒമാൻ, വൈസ് പ്രസിഡന്റ് മജീദ് കൊടുവള്ളി, ഇക്ബാൽ പള്ളിക്കൽ, മജീദ് അതിഞ്ഞാൽ, മജീദ് ജദീദ് റോഡ്, ശഹീർ മലപ്പുറം, ശരീഫ് എളാപ്പ, അഷ്റഫ് തളിപ്പറമ്പ്, ബഷീർ ബൈത്താൻ, തംസീർ, ഷെഫീഖ് ചമ്രവട്ടം, ഇബ്രു തളങ്കര എന്നീ നേതാക്കളും മറ്റു പ്രവർത്തകരും പങ്കെടുത്തു. വൈസ് പ്രസിഡന്റ് അബ്ദുല്ല തളങ്കര സ്വാഗതവും ജോയന്റ് സെക്രട്ടറി യാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

