മജ്ദൂൽ ഈത്തപ്പഴ ചലഞ്ചിന് തുടക്കം
text_fieldsമജ്ദൂൽ ഈത്തപ്പഴ ചലഞ്ച് ലോഞ്ചിങ് യുനീക്ക് വേൾഡ് എം.ഡി സുലൈമാൻ ഹാജി ഇരിമ്പിളിയത്തിന് ഈത്തപ്പഴം നൽകി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
ദുബൈ: ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മജ്ദൂൽ ഈത്തപ്പഴ ചലഞ്ച് ലോഞ്ചിങ് യുനീക്ക് വേൾഡ് എം.ഡി സുലൈമാൻ ഹാജി ഇരിമ്പിളിയത്തിന് ഈത്തപ്പഴം നൽകി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെ.എം.സി.സി യുടെ പങ്കാളിത്തം വളരെ വിലപ്പെട്ടതാണെന്നും എല്ലാവരും ഈത്തപ്പഴ ചലഞ്ചിൽ പങ്കാളികളാകണമെന്നും തങ്ങൾ അഭ്യർഥിച്ചു.
സൗദി അറേബ്യയിൽനിന്നുള്ള മജ്ദൂൽ ഈത്തപ്പഴം റമദാന് മുമ്പ് ഓർഡർ ചെയ്യുന്നവരുടെ വീട്ടിലേക്ക് എത്തിക്കുന്ന രീതിയിലാണ് ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ സൈദ് വരിക്കോട്ടിൽ, ടി.പി. ഷെരീഫ്, ഒ.പി. കുഞ്ഞിമുഹമ്മദ്, എ.പി. ജാഫർ, അബൂബക്കർ തയ്യിൽ, ലത്തീഫ് മുത്തു, എ.സി. നാസർ, എൻ. മുജീബ് എന്നിവർ സംബന്ധിച്ചു.

