ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം എക്സലൻസ് സമ്മിറ്റ്
text_fieldsദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വനിത കമ്മിറ്റി ഭാരവാഹികൾ
ദുബൈ: ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എക്സലൻസ് സമ്മിറ്റിൽ മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന, ജില്ല നേതാക്കൾ ആശംസ അർപ്പിച്ചു. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല ട്രഷറർ മുബശിറ മുസ്തഫ പുതിയ കോട്ടക്കൽ മണ്ഡലം വനിത കെ.എം.സി.സി കമ്മിറ്റി പ്രഖ്യാപനം നടത്തി.
ലുലു എടയൂർ ആണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറി ഡോ. സിനു അഫ്സൽ മാറാക്കര, ട്രഷറർ നാജിയ സുഹറ കോട്ടക്കൽ. യോഗത്തിൽ ജനറൽ സെക്രട്ടറി പി.ടി അഷറഫ് വിഷയാവതരണം നടത്തി. പി.വി ഷരീഫ് കരേക്കാട് സ്വാഗതവും ട്രഷറർ അസീസ് വേളേരി നന്ദിയും പറഞ്ഞു.

