ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ഭാരവാഹികൾ
text_fieldsസലാം കന്യപ്പാടി (പ്രസി.) ടി.ആർ. ഹനീഫ് (ജന. സെക്ര.)ഡോ. ഇസ്മയിൽ മൊഗ്രാൽ (ട്രഷ.)
ദുബൈ: കെ.എം.സി.സി കാസർകോട് ജില്ല 2024-2027 വർഷ കാലയളവിലേക്കുള്ള ഭാരവാഹികളായി സലാം കന്യപ്പാടി (പ്രസി), ടി.ആർ. ഹനീഫ് (ജന. സെക്ര), ഡോ. ഇസ്മയിൽ മൊഗ്രാൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സലാം തട്ടാനിച്ചേരി, സി.എച്ച്. നൂറുദ്ദീൻ, ഇസ്മയിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, മൊയ്തീൻ അബ്ബ ബാവ, പി.പി. റഫീഖ് പടന്ന, ഹനീഫ് ബാവനഗർ, കെ.പി. അബ്ബാസ്, അസൈനാർ ബീജന്തടുക്ക, എൻ.പി. സുനീർ (വൈ. പ്രസി), ഫൈസൽ മുഹ്സിൻ, സി.എ. ബഷീർ പളീക്കര, പി.ഡി. നൂറുദ്ദീൻ, അഷറഫ് ബായാർ, മുനീർ ബെരിക്കെ, എ.സി. റഫീഖ്, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി (സെക്ര). അബുഹൈൽ ആസ്ഥാനത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗം പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. സെക്രട്ടറി റഷീദ് ഹാജി പ്രാർഥന നിർവഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.ആർ. ഹനീഫ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ അബ്ദുൽ ഖാദർ അരിപ്പാംബ്ര, നിരീക്ഷകൻ നിസാമുദ്ദീൻ കൊല്ലം എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന ഭാരവാഹികളായ ഹുസൈനാർ ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ല ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, സി.എച്ച്. നൂറുദ്ദീന്‍, ഇ.ബി. അഹമദ് ചെടേക്കാല്‍, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സിന്, അഷ്റഫ് പാവൂര്‍ എന്നിവർ ആശംസ നേർന്നു. ട്രഷറർ ഡോ. ഇസ്മയിൽ നന്ദി പറഞ്ഞു.

