ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി എക്സിക്യുട്ടിവ് യോഗം
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി എക്സിക്യുട്ടിവ് യോഗത്തിൽ ശരീഫ് സാഗർ സംസാരിക്കുന്നു
ദുബൈ: കേരളത്തിന്റെ സാമൂഹിക ശാക്തീകരണത്തിന് പ്രവാസികളുടെ പങ്ക് മഹത്തരമാണെന്ന് എഴുത്തുകാരനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ ഷെരീഫ് സാഗർ പറഞ്ഞു.
അബൂഹൈൽ കെ.എം.സി.സി ആസ്ഥാനത്ത് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി എക്സിക്യുട്ടിവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ സലാം തട്ടാഞ്ചേരി, ഇസ്മയിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, റഫീഖ് പടന്ന, ഫൈസൽ മോഹ്സിൻ തളങ്കര, സി.എ. ബഷീർ പള്ളിക്കര, അശ്റഫ് ബായാർ, സുബൈർ കുബനൂർ, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി തുടങ്ങിയവർ സംസാരിച്ചു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ട്രഷറർ ഡോ. ഇസ്മയിൽ നന്ദി പറഞ്ഞു.

