പ്രോത്സാഹിപ്പിക്കപ്പെടേണ്ട പുണ്യകർമം -സഖർ സൈഫ് സഖർ
text_fieldsദുബൈ: നമ്മുടെ ഓരോ തുള്ളി രക്തവും മറ്റൊരാളുടെ ജീവന്റെ തുടിപ്പാണെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ട പുണ്യകർമമാണെന്നും ദുബൈ നായിഫ് സ്റ്റേഷൻ മേധാവി സഖർ സൈഫ് സഖർ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ടി.ഇ. അബ്ദുല്ല സ്മരണാർഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന ഓർഗനസിങ് സെക്രട്ടറി ഹംസ തൊട്ടി, കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മൊട്ടമ്മൽ, ജില്ല ഭാരവാഹികളായ റാഫി പള്ളിപ്പുറം, സി.എച്ച്. നൂറുദ്ദീൻ, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ, മണ്ഡലം ഭാരവാഹികളായ ഇബ്രാഹീം ബേരിക്ക, ഷബീർ കൈതക്കാട്, സാജിദ ഫൈസൽ, അസ്കർ ചൂരി, ഷാഫി കണ്ണൂർ, ഹസ്സൻ കുദുവ, അബു, സലീം ചെരങ്ങായി, മൻസൂർ മർത്യാ, ഷംസുദ്ദീൻ മാസ്റ്റർ പാടലടുക്ക, ഷെമ്മി തെരുവത്ത്, റസാഖ് ബദിയടുക്ക, അലി കോയിപ്ര, സാബിത് നെല്ലിക്കട്ട തുടങ്ങിയവർ പങ്കെടുത്തു.

