ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കൺവെൻഷൻ
text_fieldsദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷൻ സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കാസർകോട് ജില്ല മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ പ്രചാരണാർഥം യു.എ.ഇ കെ.എം.സി.സി കാസർകോട് ജില്ല കോഓഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച മേയ് മാസ പ്രചാരണ കാമ്പയിൻ വിജയമാക്കാൻ അബുഹൈൽ കെ.എം.സി.സി ആസ്ഥാനത്തുചേർന്ന ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ഫ്ലഡ് റിലീഫ് എക്സ്പാക്ട് സപ്പോർട്ട് ടീമിൽ അംഗമായിക്കൊണ്ട് ഷാർജ അൽമജാസ്, അൽവഹ്ദ, ഖാസിമിയ, അബൂ ഷഗറ ഇന്റർനാഷനൽ സിറ്റി എന്നീ സ്ഥലങ്ങളിൽ പ്രവർത്തന രംഗത്തിറങ്ങിയ കാസർകോട് മണ്ഡലത്തിൽ നിന്നുള്ള കെ.എം.സി.സി ജില്ല മണ്ഡലം, മുനിസിപ്പൽ ഭാരവാഹികളായ സുബൈർ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, തൽഹത്ത് തളങ്കര, റസാഖ് ബദിയടുക്ക, ഒ.എ. സജീദ് തുടങ്ങിയവരെ കമ്മിറ്റി അഭിനന്ദിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി ഫൈസൽ മൊഹ്സിൻ, ജില്ല ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ റസാഖ് ബദിയടുക്ക, ഖലീൽ ചൗക്കി, മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളായ ഷക്കീൽ എരിയാൽ, മിർഷാദ് പൂരണം, സലീം കൊർക്കോട്, കെ.എം. ബഷീർ, സമീർ, കെ.എം അഷറഫ്, ബദ്റുദ്ദീൻ കമ്പാർ, ഹബീബ് കമ്പാർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി തൽഹത്ത് തളങ്കര നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

