കാസർകോടൻ ഗ്ലോബൽ സംഗമം ‘ഹല കാസ്രോട്’ ഏപ്രിൽ 20ന്
text_fieldsകാസർകോടൻ ഗ്ലോബൽ സംഗമം ‘ഹല കാസ്രോട്’ ലോഗോ ലോഞ്ചിങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജന. സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ ഇസ്മായിൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദുബൈ: കാസർകോട് ജില്ലക്കാരുടെ മെഗാ സംഗമം പ്രഖ്യാപിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മറ്റി. ‘ഹല കാസ്രോട്’ ഗ്രാന്റ് ഫെസ്റ്റ് എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഗമം ഏപ്രിൽ 20ന് ദുബൈയിലാണ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിന്റെ ലോഗോ പ്രകാശനം അബുഹൈൽ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ.അൻവർ അമീൻ, ജന. സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ. ഇസ്മയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
ജില്ല പ്രസിഡന്റ് സലാം കന്യപ്പാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി മുഖ്യ രക്ഷാധികാരി ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, വേൾഡ് കെ.എം.സി.സി ജന. സെക്രട്ടറി പുത്തൂർ റഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജന. സെക്രട്ടറി ടി.ആർ ഹനീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ഹനീഫ് ചെർക്കള, റാഫി പള്ളിപ്പുറം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

