നീറ്റ് രജിസ്ട്രേഷന് ദുബൈ കെ.എം.സി.സി ഹെൽപ് ഡെസ്ക്
text_fieldsനീറ്റ് രജിസ്ട്രേഷനായി ദുബൈ കെ.എം.സി.സി ഒരുക്കിയ ഹെൽപ്പ് ഡെസ്ക്
ദുബൈ: നാഷനൽ ടെസ്റ്റിങ് ഏജൻസി മേയ് നാലിന് നടത്തുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയാറെടുക്കുന്ന ദുബൈയിലെ വിദ്യാർഥികൾക്ക് പരീക്ഷാ രജിസ്ട്രേഷന് ഹെൽപ് ഡെസ്ക് ഒരുക്കി ദുബൈ കെ.എം.സി.സി. നീറ്റ് രജിസ്ട്രേഷന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനും രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം.
ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി സി.ഡി.എ ബോർഡ് ഡയറക്ടർ റാശിദ് അസ്ലം ബിൻ മുഹ്യിദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഡോ. അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ട്രഷറർ പി.കെ ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടി, ചെമ്മുക്കൻ യാഹുമോൻ, ബാബു എടക്കുളം, പി.വി നാസർ, അഡ്വ.ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ആർ.ഷുക്കൂർ, എൻ.കെ ഇബ്രാഹിം, അബ്ദുസമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷെഫീക് സലാഹുദ്ദീൻ, ഒ.കെ.ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. നീറ്റ് രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾ റഫീഖ് ഹുദവി, അഹമ്മദലി ഹുദവി എന്നിവർ വിശദീകരിച്ചു. ദുബൈ കെ.എം.സി.സിയുടെ സ്റ്റുഡൻസ് ആൻഡ് എജുക്കേഷൻ വിങ്ങാണ് ഹെൽപ് ഡെസ്കിന് നേതൃത്വം നൽകുന്നത്.ജനറൽ സെക്രട്ടറി യഹ്യ തളങ്കര സ്വാഗതവും ഒ.മൊയ്തു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

