ദുബൈ കെ.എം.സി.സി മെഗാ മെഡിക്കല്‍ ക്യാമ്പ് 19ന്
text_fieldsദുബൈ: യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെ.എം.സി.സി ആഭിമുഖ്യത്തില്‍ 50 ഇന പരിപാടികളോടനുബന്ധിച്ച് നവംബര്‍ 19ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ ദുബൈ കെ.എം.സി.സി ഓഫിസിലാണ് ക്യാമ്പ്. സൗജന്യ ഡോക്ടര്‍ കണ്സൽട്ടേഷന്, സ്പെഷലിസ്റ്റ് വിഭാഗങ്ങളായ ജനറല്‍ മെഡിസിന്, ഗൈനക്കോളജി, പീഡിയാട്രിക്, സ്കിന്‍, ഡെൻറല്‍, ആയുര്‍വേദം എന്നിവയുടെ സേവനം ലഭിക്കുന്നതാണ്.
സൗജന്യ ബ്ലഡ് ഷുഗര്‍, പ്രഷര്‍ പരിശോധനയും ലഭ്യമായിരിക്കും. അല്‍നൂര്‍ പോളി ക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി. ദുബൈ കെ.എം.സി.സിയുടെ രക്തദാന യജ്ഞം നവംബര്‍ 25ന് വൈകുന്നേരം നാല് മുതല്‍ നായിഫ് പൊലീസ് സ്റ്റേഷനില്‍ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04 2727773, 055 7940407.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

