ദുബൈ കെ.എം.സി.സി ഭരണഘടന സെമിനാർ ശ്രദ്ധേയം
text_fieldsദുബൈ കെ.എം.സി.സി തൂലിക ഫോറം സംഘടിപ്പിച്ച ഭരണഘടനാ സെമിനാർ കുഞ്ഞമ്മദ്
പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ ഒരു ഭരണഘടനയുണ്ടെന്നതാണ് ഇന്ത്യയെ ലോകത്തിനു മുന്നിൽ വ്യത്യസ്തമാക്കുന്നതെന്ന് ദുബൈ കെ.എം.സി.സി തൂലിക ഫോറം സംഘടിപ്പിച്ച ഭരണഘടന സെമിനാർ.
ജനാധിപത്യ മര്യാദകൾ നിരാകരിക്കപ്പെടുന്ന ഇക്കാലത്ത് ഭരണഘടനയിലാണ് പ്രതീക്ഷയെന്നും അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഭരണഘടന: നീതി, സമത്വം, ജനാധിപത്യം എന്നതായിരുന്നു വിഷയം. വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ റോയ് റാഫേൽ, കാലിക്കറ്റ് സർവകലാശാല സെനറ്റ് മെംബർ അഡ്വ. എൻ.എ. കരീം, ഡോ. ഷരീഫ് പൊവ്വൽ, അബ്ദുൽഖാദർ അരിപ്പാമ്പ്ര എന്നിവർ പ്രസംഗിച്ചു. വി.കെ.കെ റിയാസ് ആമുഖമവതരിപ്പിച്ചു. ജനറൽ കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതവും ടി.എം.എ സിദ്ദീഖ് നന്ദിയും പറഞ്ഞു.
തൂലിക ഫോറം നടത്തിയ ലേഖന മത്സരത്തിലെ വിജയികളെ അഷ്റഫ് കൊടുങ്ങല്ലൂർ സദസ്സിന് പരിചയപ്പെടുത്തി. സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദ് പട്ടാമ്പി, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, തൂലിക ഫോറം ഭാരവാഹികളായ മൂസ കൊയമ്പ്രം , മുഹമ്മദ് ഹനീഫ് തളിക്കുളം , മുജീബ് കോട്ടക്കൽ, ബഷീർ കാട്ടൂർ, നബീൽ നാരങ്ങോളി എന്നിവർ ലേഖന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും കൈമാറി. ഫിറോസ് എളയേടത്ത് (ഒന്നാം സ്ഥാനം), സി.കെ ഷംസി (രണ്ടാം സ്ഥാനം), സൽമാനുൽ ഫാരിസ് (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

